Type Here to Get Search Results !

Bottom Ad

പ്രതിപക്ഷ ബഹളത്തോടെ നിയമസഭ സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം (www.evisionnews.in): പ്രതിപക്ഷ ബഹളത്തോടെ പതിമൂന്നാം നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് തുടക്കമായി. ചോദ്യോത്തരവേള നിര്‍ത്തിവച്ച് മന്ത്രി ബാബുവിനെതിരെ ബിജു രമേശ് ഉന്നയിച്ച ആരോപണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയായിരുന്നു പ്രതിപക്ഷ ബഹളം. ബാബു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാനറും ബോര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. 

എന്നാല്‍, സ്പീക്കര്‍ എന്‍.ശക്തന്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ശൂന്യവേളയില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ അറിയിച്ചു. ചോദ്യോത്തരവേള നിര്‍ത്തിവയ്ക്കുന്ന കീഴ്‌വഴക്കം സഭയ്ക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞു. എന്നാല്‍, ഇത് അംഗീകരിക്കാതെ പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. ബഹളം വകവയ്ക്കാതെ കെ. ബാബു തുറമുഖ വകുപ്പിനെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു.

ഇന്നു മുതല്‍ ഡിസംബര്‍ 17 വരെ പതിനൊന്ന് ദിവസം ചേരുന്ന സഭയില്‍ മലയാള ഭാഷാ ബില്‍, ഹര്‍ത്താല്‍ നിയന്ത്രണബില്‍ എന്നിവ അവതരിപ്പിക്കും. ആദ്യ സമ്മേളന ദിവസമായ തിങ്കളാഴ്ച എട്ടര മണിക്കു തന്നെ ചോദ്യോത്തര വേള ആരംഭിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായാല്‍ താല്‍കാലികമായി സമ്മേളനം നിര്‍ത്തിവെയ്ക്കുമെന്നാണ് സൂചന.


Keywords: Kerala-news-legislative-conference- news-started-today
Tags

Post a Comment

0 Comments

Top Post Ad

Below Post Ad