പരപ്പ (www.evisionnews.in): ഓട്ടോയിടിച്ച് സ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് സാരമായി പരിക്കേറ്റു. ബിരിക്കുളം എ.യു.പി സ്‌കൂള്‍ ഏഴാംതരം വിദ്യാര്‍ത്ഥിനി പ്ലാത്തടത്തെ രാജീവന്റെ മകള്‍ പി അക്ഷയ്(12)ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 9.30ഓടെ ബിരിക്കുളം ടൗണിലാണ് അപകടം. പരിക്കേറ്റ കുട്ടിയെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം മംഗളൂരുവിലേക്ക് കൊണ്ടുപോയി.
Keywords: Kasaragod-news-auto-accident-parappa-school-girl-injured

Post a Comment
0 Comments