Type Here to Get Search Results !

Bottom Ad

കെസിഎ സ്‌കൂള്‍ ക്രിക്കറ്റ് ടിഐഎച്ച്എസ് നായന്‍മൂലക്ക് ജയം; ജാവിദ് ഫാസിലിന് സെഞ്ചുറി


കാസര്‍കോട്: (www.evisonnews.in) കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജിഎച്ച്എസ്എസ് കക്കാടിനെ 90 റണ്‍സിന് പരാജയപ്പെടുത്തി ടിഐഎച്ച്എസ് നായന്‍മാര്‍മൂല ജേതാക്കളായി. ഫൈനലില്‍ കാസര്‍കോട് ജില്ലാ താരം ജാവിദ് ഫാസിലിന്റെ വേഗതയേറിയ സെഞ്ചുറിയുടെ മികവില്‍ നിശ്ചിത 15 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടി. 51 പന്തില്‍ 10 സിക്‌സറും 5 ഫോറും ഉള്‍പ്പെടെ ജാവിദ് പുറത്താകാതെ 107 റണ്‍സ് നേടി. നിയാസ് 47 റണ്‍സും നേടി. മറുപടി ബാറ്റ് ചെയ്ത ജിഎച്ച്എസ്എസ് കക്കാട്ട് 15 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് നേടി. ജേതാക്കള്‍ക്കുള്ള സമ്മാനദാനം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടിഎച്ച് മുഹമ്മദ് നൗഫല്‍ നിര്‍വഹിച്ചു.

Keywords; kasaragod-kca-school-cricket-tihs-nayanmarmoola-won

Post a Comment

0 Comments

Top Post Ad

Below Post Ad