Type Here to Get Search Results !

Bottom Ad

സെമിത്തേരി നിര്‍മ്മാണത്തെച്ചൊല്ലി സംഘര്‍ഷം എട്ട് പേര്‍ അറസ്റ്റില്‍

ചെറുപുഴ:(www.evisonnews.in) ചെറുപുഴ പ്രാപോയില്‍ മുളപ്ര സെന്റ് അല്‍ഫോന്‍സ പള്ളിയുടെ സെമിത്തേരി നിര്‍മ്മാണം നിര്‍ത്തണ മെന്നാവശ്യപ്പെട്ട് മുളപ്ര കക്കരക്കാവ് ഭഗവതിക്ഷേത്രം, നാഗസ്ഥാനം സംരക്ഷണ സമിതി നടത്തിയ ചെറുപുഴ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് എട്ട് പേരെ പയ്യന്നൂര്‍ സി ഐയുടെ ചുമതല വഹിക്കുന്ന തളിപ്പറമ്പ് സി ഐ വിനോദ് കുമാറും സംഘവും അറസ്റ്റുചെയ്തു.

പ്രാപോയിലെ കെ ഗോകുല്‍ (21), മഞ്ഞക്കരയിലെ കെ കെ വിനോദ് (35), ചിറ്റാരിക്കാല്‍ അയനാലത്തെ വി വി കമലാക്ഷന്‍ (50), വയക്കരയിലെ പി ജി പുരുഷോത്തമന്‍ (56), പ്രാപ്പോയിലെ എം പി രാജന്‍ (46), എം പി വിനോദ് കുമാര്‍ (38), മുളപ്രയിലെ ഉദയകുമാര്‍ (39), പ്രാപോയിലെ എം പി അജീഷ് (35) എന്നിവരെയാണ് അറസ്റ്റുചെയ്തത്. അക്രമത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ എം എസ് പി സേനാംഗം പി അനൂപ് (28) പരിയാരം മെഡിക്കല്‍ കോേളജ് അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad