Type Here to Get Search Results !

Bottom Ad

പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം


കാസര്‍കോട്: (www.evisonnews.in) ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫിന് നേട്ടം. തെരഞ്ഞെടുപ്പ് നടന്ന 37 ഗ്രാമ പഞ്ചായത്തുകളില്‍ 17 യുഡിഎഫ്  പ്രസിഡന്റുമാരും 15 എല്‍ഡിഎഫ് പ്രസിഡന്റുമാരും നാല് ബിജെപി പ്രസിഡന്റുമാരും തെരഞ്ഞെടുക്കപ്പെട്ടു. 

തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ്, ബളാല്‍, കള്ളാര്‍, ഉദുമ, ചെമ്മനാട്, ചെങ്കള, ബദിയടുക്ക, മുളിയാര്‍, കുമ്പടാജെ, മൊഗ്രാല്‍പുത്തൂര്‍, കുമ്പള, മംഗല്‍പാടി, മഞ്ചേശ്വരം, മീഞ്ച, വോര്‍ക്കാടി എന്നിവയില്‍ യുഡിഎഫും ഇതില്‍ നാലിടത്ത് കോണ്‍ഗ്രസിനും 13 പഞ്ചായത്തില്‍ മുസ്ലിംലീഗും വിജയിച്ചു.

ഈസ്റ്റ് എളേരിയില്‍ കോണ്‍ഗ്രസ് വിമതര്‍ക്കാണ് ഭരണം. പിലിക്കോട്, ചെറുവത്തൂര്‍, കയ്യൂര്‍ചീമേനി, കിനാനൂര്‍ കരിന്തളം, മടിക്കൈ, വെസ്റ്റ് എളേരി, കോടോംബേളൂര്‍, പനടത്തടി, അജാനൂര്‍, പുല്ലൂര്‍പെരിയ,പള്ളിക്കര, ബേഡഡുക്ക, കുറ്റിക്കോല്‍, പുത്തിഗെ, ദേലമ്പാടി എന്നിവിടങ്ങളില്‍ എല്‍ഡിഎഫും വിജയം നേടി.

മധൂര്‍, കാറഡുക്ക, ബെള്ളൂര്‍, എന്‍മകജെ എന്നിവിടങ്ങിലാണ് ബിജെപി ജയിച്ചത്. മുളിയാറില്‍ യുഡിഎഫും, എന്‍മകജെയില്‍ ബിജെപിലും നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റായത്.

പൈവളിഗെ ഗ്രാമപഞ്ചായത്തില്‍ ഭരണസമിതിയുടെ കാലവധി തീരാത്തതിന്റെ സാഹചര്യത്തില്‍ ഡിസംബറിലായിരിക്കും പ്രസിഡന്റ് തിരഞ്ഞെടുപ്പ്.

ജില്ലയിലെ ആറ് ബ്ലോക്ക് പഞ്ചായത്തുകളില്‍ നാലിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും തെരഞ്ഞെടുക്കപ്പെട്ടു.കാഞ്ഞങ്ങാട്, നീലേശ്വരം,പരപ്പ,കാറഡുക്ക ബ്ലോക്കുകളില്‍ എല്‍ഡിഎഫും പ്രസിഡന്റുമാരും കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്കുകളില്‍ യുഡിഎഫും പ്രസിഡന്റുമാരും തെരഞ്ഞെടുക്കപ്പെട്ടു.
കുമ്പടാജെയില്‍ യു ഡി എഫിലെ ഫാത്വിമത്ത് സുഹറയും, ബദിയടുക്കയില്‍ കോണ്‍ഗ്രസിലെ കെ എന്‍ കൃഷ്ണഭട്ടും കാറഡുക്കയില്‍ ബി ജെ പിയിലെ സ്വപ്‌നയും, ബെള്ളൂരില്‍ ബി ജെ പിയിലെ ലതയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ദേലംപാടിയില്‍ സി പി എമ്മിലെ മുസ്തഫ ഹാജിയും പുത്തിഗെയില്‍ സി പി എമ്മിലെ അരുണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

മൊഗ്രാല്‍ പുത്തൂരില്‍ മുസ്ലിം ലീഗിലെ എ എ ജലീല്‍ പ്രസിഡന്റായി.
മംഗല്‍പാടിയില്‍ യു ഡി എഫിലെ ഷാഹുല്‍ ഹമീദും മഞ്ചേശ്വരത്ത് യു ഡി എഫിലെ അസീസ് ഹാജിയും പ്രസിഡന്റായി. മീഞ്ചയില്‍ യു ഡി എഫിലെ ശംസാദ് ശുക്കൂറും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

വെസ്റ്റ് എളേരി പഞ്ചായത്തില്‍ സി പി എമ്മിലെ പ്രസീത രാജന്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ സി പി എമ്മിലെ വിധുബാല പ്രസിഡന്റായി. ചെമ്മനാട് പഞ്ചായത്തില്‍ മുസ്ലിം ലീഗിനെ കല്ലട്ര അബ്ദുല്‍ ഖാദര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ചെങ്കളയില്‍ മുസ്ലിം ലീഗിലെ ഷാഹിന സലീം പ്രസിഡന്റായി. 

Keywords: kasaragod-panchayath-president-udf

Post a Comment

0 Comments

Top Post Ad

Below Post Ad