Type Here to Get Search Results !

Bottom Ad

ഇക്കൊല്ലം ഇന്ത്യയില്‍ നടന്നത് 630 കലാപങ്ങള്‍


ന്യൂഡല്‍ഹി: (www.evisionnews.in) രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ ഏറിവരുന്നതായും സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു വരുന്നതായും 

വര്‍ഗീയത വളര്‍ത്തുന്നതില്‍ സമൂഹമാധ്യമങ്ങളെ ദുരുപയോഗിക്കുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കോണ്‍ഗ്രസ് എം.പി ഭട്ടാചാര്യ അധ്യക്ഷനായ പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ആഭ്യന്തരമന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. 

ഫരീദാബാദിലെ പളളിക്കു നേരേയുണ്ടായ അക്രമവും ദാദ്രിയിലെ കൊലപാതകവുമാണ് പ്രധാനസംഭവങ്ങളായി റിപ്പോര്‍ട്ടില്‍ എടുത്തുകാട്ടുന്നത്. 

ഈ വര്‍ഷം ഒക്ടോബര്‍ വരെ രാജ്യവ്യാപകമായി 630 വര്‍ഗീയ കലാപങ്ങളുണ്ടായി. ഇതില്‍ 68 പേര്‍ കൊല്ലപ്പെട്ടു. കലാപങ്ങള്‍ വ്യാപിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെയുളള ഇടപെടല്‍ കാരണമായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഈ വര്‍ഷമുണ്ടായ കലാപങ്ങളില്‍ പരിക്കേറ്റത് 1899 പേര്‍ക്കാണ്. കഴിഞ്ഞ 4 മാസത്തിനിടെ മാത്രം നടന്നത് 300 കലാപങ്ങള്‍. ഓരോ മാസവും 75 കലാപങ്ങള്‍വീതം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

2014 ല്‍ 644 വര്‍ഗീയ സംഘര്‍ഷങ്ങളും 2013 ല്‍ 823 കലാപങ്ങളുമാണ് രാജ്യത്തുണ്ടായത്. കലാപങ്ങളെല്ലാം പ്രാദേശിക സ്വഭാവമുളളതും ചെറുതുമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

Keywords: newdelhi-india-there-are-630-violences
Tags

Post a Comment

0 Comments

Top Post Ad

Below Post Ad