Type Here to Get Search Results !

Bottom Ad

കാലിക്കറ്റ് വി.സി: ഗവര്‍ണര്‍ നടപ്പിലാക്കിയത് ലീഗിന്റെ കച്ചവട താത്പര്യമെന്ന് ബി.ജെ.പി.


കോഴിക്കോട്: (www.evisionnews.in)ഡോ. കെ. മുഹമ്മദ് ബഷീറിനെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലായി നിയമിച്ചതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ പി.സദാശിവത്തെ വിമര്‍ശിച്ച് ബി.ജെ.പി. രംഗത്ത്.

ഡോ. മുഹമ്മദ് ബഷീറിനെ കാലിക്കറ്റ് വി.സി.യായി നിയമിച്ചതു വഴി ഗവര്‍ണര്‍ നടപ്പിലാക്കിയത് വിദ്യാഭ്യാസ വകുപ്പ് കൈയാളുന്ന മുസ്ലിംലീഗിന്റെ കച്ചവട താത്പര്യമാണെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആരോപിച്ചു. 

വി.സി.മാരുടെ പാനലില്‍ നിന്ന് അധിക യോഗ്യതയുള്ള രണ്ടുപേരെ തഴഞ്ഞാണ് മുഹമ്മദ് ബഷീറിനെ വി.സി.യാക്കിയത്. വി.സി.യെ നിയമിക്കുമ്പോള്‍ ഗവര്‍ണര്‍ യോഗ്യതയുടെ മാനദണ്ഡങ്ങളൊന്നും പരിഗണിച്ചില്ല. യു.ജി.സി. മുന്നോട്ട് വച്ച മാനദണ്ഡവും പാലിച്ചില്ല. സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്നു പി.സദാശിവം കേരളത്തില്‍ എത്തിയ ഉടനെ വി.സി.മാരുടെ യോഗം വിളിച്ചുചേര്‍ത്ത് മാതൃക കാണിച്ച് വലിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ഗവര്‍ണര്‍ മുസ്ലിംലീഗിന്റെ കച്ചവട താത്പര്യം മാത്രമാണ് പരിഗണിച്ചിരിക്കുന്നത്. ഇത് നിര്‍ഭാഗ്യകരവും ആശങ്കാജനകവുമാണ്. കാലിക്കറ്റ് അലിഗഢ് സര്‍വകലാശാലയല്ലെന്ന് ഓര്‍ക്കണം-സുരേന്ദ്രന്‍ പറഞ്ഞു.

Keywords: kozhikode-calicut-vc-muslim-league-bjp
Tags

Post a Comment

0 Comments

Top Post Ad

Below Post Ad