Type Here to Get Search Results !

Bottom Ad

പൂജാരയ്ക്ക് അര്‍ധസെഞ്ച്വറി; ഇന്ത്യക്ക് മേല്‍ക്കൈ

evisionnews

മൊഹാലി:(www.evisionnews.in)ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ. ഒന്നാം ഇന്നിങ്‌സില്‍ നേരിയ മുന്‍തൂക്കത്തോടെ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റിന് 125 എന്ന നിലയിലാണ്. മൂന്ന് ദിവസവും എട്ട് വിക്കറ്റും ശേഷിക്കേ ആദ്യ ഇന്നിങ്‌സിലെ 17 റണ്‍സ് ഉള്‍പ്പെടെ ഇന്ത്യക്ക് ഇപ്പോള്‍ 142 റണ്‍സിന്റെ ലീഡായി.

അര്‍ധസെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയുടെയും (63*) ഓപ്പണര്‍ മുരളി വിജയിന്റെയും (47) മികച്ച പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. 11 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലിയാണ് രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ പൂജാരയ്‌ക്കൊപ്പം ക്രീസില്‍. സ്‌കോര്‍: ഇന്ത്യ- 201, 125/2; ദക്ഷിണാഫ്രിക്ക- 184.

17 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ശിഖര്‍ ധവാനെ (0) നഷ്ടമായി. ഇതോടെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടിയ മൊഹാലിയിലെ ഗ്രൗണ്ടില്‍ തുടര്‍ച്ചയായി രണ്ട് ഇന്നിങ്‌സിലും ധവാന്‍ പൂജ്യത്തില്‍ പുറത്തായി. ആദ്യ ഇന്നിങ്‌സിലും ധവാന്‍ ഡക്കായിരുന്നു. രണ്ടാം ഇന്നിങ്‌സിലും ഫിലാന്‍ഡറാണ് ധവാനെ പുറത്താക്കിയത്.

keywords :india-southafrica-test-cricket

Post a Comment

0 Comments

Top Post Ad

Below Post Ad