Type Here to Get Search Results !

Bottom Ad

ജില്ലാ കളക്ടറുടെ അദാലത്ത് ഒമ്പതിന്

evisionnews

ബേഡഡുക്ക: (www.evisionnews.in) ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ ഉരുളാല, ചെമ്പക്കാട് പട്ടികവര്‍ഗകോളനികളില്‍ ഈ മാസം ഒമ്പതിന് രാവിലെ 10 മുതല്‍ ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ പരാതി പരിഹാര അദാലത്ത് നടത്തും. കുടുംബശ്രീയുമായി സഹകരിച്ചാണ് അദാലത്ത് നടത്തുന്നത്. അദാലത്തില്‍ പൂര്‍ണ പരിഹാരം കാണുന്നതിന് ഈ കോളനികളിലെ വിവിധ പ്രശ്‌നങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ വിവിധവകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ ഡി എം എച്ച് ദിനേശന്‍ അധ്യക്ഷത വഹിച്ചു. ഇതിനകം കുടുംബശ്രീ സമാഹരിച്ച പരാതികള്‍ സത്വര നടപടികള്‍ക്കായിബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എ ഡി എം കൈമാറി. ഇതില്‍ തീര്‍പ്പാകാത്ത പരാതികള്‍ ജില്ലാ കളക്ടര്‍ നേരിട്ട് പരിഹരിക്കും. പട്ടയം, വീട്, പെന്‍ഷന്‍, കുടിവെള്ളം, ക്ഷേമപദ്ധതികള്‍,വൈദ്യുതി,ശൗചാലയം തുടങ്ങിയ പരാതികളാണ് ലഭിച്ചിരിക്കുന്നത്. യോഗത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക, ഡപ്യൂട്ടികളക്ടര്‍(എല്‍എ) ബി അബ്ദുള്‍നാസര്‍, വിവിധവകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. അദാലത്തിനോടനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.


Post a Comment

0 Comments

Top Post Ad

Below Post Ad