Type Here to Get Search Results !

Bottom Ad

ബംഗളൂരുവില്‍ ബസില്‍ പീഡനം; ഡ്രൈവറും സഹായിയും പിടിയില്‍

bangaluru-running-bus-rape-driver-arrest

ബംഗളൂരു(www.evisionnews.in) : ബംഗളൂരുവില്‍ ഓടുന്ന ബസിനുള്ളില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡ്രൈവറും സഹായിയും പിടിയില്‍. ബംഗളൂരു ലകോന്ദനഹള്ളിയിലാണ് സംഭവം. മറ്റു യാത്രക്കാരില്ലാതിരുന്ന സമയം ബസില്‍ കയറിയ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.

തിരക്കില്ലാത്ത സ്ഥലത്ത് എത്തിയപ്പോള്‍ ബസ് സഹായിയ്ക്ക് കൈമാറിയ ഡ്രൈവര്‍ രവിയാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു. അവിടെനിന്നും ആശുപത്രിയിലെത്തിയ പെണ്‍കുട്ടി ഡോക്ടറോട് സംഭവം പറയുകയും ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിക്കുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് ബസ് കണ്ടെത്തുകയും ഡ്രൈവറേയും സഹായിയേയും അറസ്റ്റുചെയ്യുകയുമായിരുന്നു.

 keywords : bangaluru-running-bus-rape-driver-arrest
Tags

Post a Comment

0 Comments

Top Post Ad

Below Post Ad