Type Here to Get Search Results !

Bottom Ad

നടന്‍ ഗണേഷ് വെങ്കിട്ടരാമന്‍ വിവാഹിതനായി


തമിഴ്‌നടന്‍ ഗണേഷ് വെങ്കിട്ടരാമനും ടിവി അവതാരക നിഷ കൃഷ്ണനും വിവാഹിതരായി. ചെന്നൈയില്‍ വെച്ച് തമിഴ് ബ്രാഹ്മണാചാരപ്രകാരമായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. നടന്‍ അരവിന്ദ് സ്വാമി വിവാഹത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസം സിനിമാതാരങ്ങള്‍ക്ക് വേണ്ടിയുള്ള വിവാഹ റിസപ്ഷന്‍ ചെന്നൈയില്‍ നടന്നിരുന്നു. നടികര്‍സംഘം പ്രസിഡന്റ് നാസര്‍, ജയംരവി, വിക്രംപ്രഭു, സുഹാസിനി തുടങ്ങി പ്രമുഖര്‍ പങ്കെടുത്തിരുന്നു.

അഭിയും നാനും, ഉന്നൈ പോലൊരുവന്‍, മങ്കാത്ത, തനി ഒരുവന്‍ എന്നീ ചിത്രങ്ങളില്‍ ഗണേഷ് അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മേജര്‍ രവി സംവിധാനം ചെയ്ത കാണ്ടഹാര്‍ എന്ന ചിത്രത്തില്‍ ഒരു സുപ്രധാന വേഷം ചെയ്തിരുന്നു.

Keywords: tamil-actor-ganesh-venkittaraman-marriage 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad