Type Here to Get Search Results !

Bottom Ad

ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കാന്‍ ആറംഗ സംഘം ബാലിയില്‍

Delhi-news-bilal-india

ന്യൂഡല്‍ഹി:(www.evisionnews.in) ഇന്‍ഡോനീഷ്യയില്‍ അറസ്റ്റിലായ കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആറംഗ ഇന്ത്യന്‍ സംഘം ഇന്‍ഡോനീഷ്യയിലെ ബാലിയിലെത്തി. സി.ബി.ഐ, ഡല്‍ഹി പോലീസ്, മുംബൈ പോലീസ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘമാണ് ഞായറാഴ്ച ബാലിയില്‍ എത്തിയത്. രാജനെ വിട്ടുകിട്ടാന്‍ ആവശ്യമായ രേഖകള്‍ സംഘം കരുതിയിട്ടുണ്ട്.

കോടതിയുടെ വാറണ്ട്, ഛോട്ടാ രാജന് പങ്കുള്ള കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെട്ട രേഖകള്‍ എന്നിവ അടക്കമുള്ളവയാണ് സംഘത്തിന്റെ പക്കലുള്ളത്. ജക്കാര്‍ത്തയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സഞ്ജീവ് കുമാര്‍ അഗര്‍വാള്‍ നേരത്തെ ഛോട്ടാ രാജനെ കണ്ടിരുന്നു. അറസ്റ്റിലായ ഛോട്ടാ രാജനെ നേരില്‍ക്കണ്ട ആദ്യ ഇന്ത്യന്‍ ഉദ്യോഗസ്ഥനാണ് സഞ്ജീവ് കുമാര്‍. കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ ഇന്‍ഡോനീഷ്യയുമായി 2011 ല്‍ ഇന്ത്യ ഒപ്പുവച്ചിരുന്നു. എന്നാല്‍, കരാര്‍ നിലവില്‍വന്നിട്ടില്ല. 

ഇന്‍ഡോനീഷ്യയില്‍ തടവില്‍ കഴിയുന്ന ഛോട്ടാ രാജന്‍ രണ്ട് ദിവസംമുമ്പ് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജേന്ദ്ര സദാശിവ് നിഖല്‍ജിയെന്ന ഛോട്ടാ രാജനെ ഇന്‍ഡോനീഷ്യ പോലീസ് പലതവണ ചോദ്യം ചെയ്ത് കഴിഞ്ഞു. മോഹന്‍ കുമാറെന്ന പേരിലുള്ള വ്യാജ പാസ്‌പോര്‍ട്ടുമായി ഇന്‍ഡോനീഷ്യയിലെത്തിയ ഛോട്ടാ രാജന്‍ ഒക്ടോബര്‍ 24 നാണ് അറസ്റ്റിലായത്. മുംബൈയില്‍ മാത്രം ഛോട്ടാ രാജനെതിരെ 20 കൊലക്കേസുകള്‍ അടക്കം 68 കേസുകളാണ് ഉള്ളത്.

 keywords : Delhi-news-bilal-india
Tags

Post a Comment

0 Comments

Top Post Ad

Below Post Ad