Type Here to Get Search Results !

Bottom Ad

യുവതി മരിച്ചത് ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമെന്ന് പരാതി


കാസര്‍കോട്: (www.evisionnews.in) യുവതിയുടെ ആത്മഹത്യ ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമെന്ന് പരാതി. ഇതുസംബന്ധിച്ച് യുവതിയുടെ ബന്ധുക്കള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കും. നെക്രാജെ ചൂരിമൂലയിലെ മുഹമ്മദിന്റെ മകള്‍ സാഹില(28)യുടെ മരണം സംബന്ധിച്ചാണ് പരാതി ഉയര്‍ന്നത്. 

ഒക്ടോബര്‍ ആറിനാണ് വിഷം അകത്ത് ചെന്നതിനെ തുടര്‍ന്ന് സാഹിലയെ മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 18ന് മരണപ്പെട്ടു. സന്തോഷ് നഗര്‍ സ്വദേശിയുമായി 2008 ആഗസ്റ്റ് എട്ടിനാണ് സാഹിലയുടെ വിവാഹം കഴിഞ്ഞത്. വിവാഹ സമയത്ത് 10 പവന്‍ സ്വര്‍ണ്ണം നല്‍കിയിരുന്നുവത്രെ. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്.

keywords: women-death-attack-from-husband-house

Post a Comment

0 Comments

Top Post Ad

Below Post Ad