ദല്‍ഹി: (www.evisionnews.in) സൂര്യനെല്ലി കേസിലെ പ്രതികള്‍ക്ക് സുപ്രിംകോടതി ജാമ്യം നിഷേധിച്ചു. പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ അവസരമുണ്ടായിട്ടും എന്ത്‌കൊണ്ട് രക്ഷപ്പെട്ടില്ലെന്നും കോടതി ആരാഞ്ഞു. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം പോയതാണോയെന്ന് സംശയമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ജാമ്യപേക്ഷ പരിഗണിച്ചത്. കേസ് പരിഗണിക്കുന്നത് അടുത്ത വര്‍ഷം മാര്‍ച്ചിലേക്ക് മാറ്റി.
പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ഉഭയകകക്ഷി സമ്മതത്തോടെയാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നുമാണ് പ്രതികളുടെ വാദം. സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടി നിരവധി തവണ മൊഴി മാറ്റിയിരുന്നു. അതിനാല്‍ പെണ്‍കുട്ടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. വിചാരണ കോടതി വെറുതെ വിട്ട പ്രതികള്‍ക്ക് ഹൈക്കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
keywords: suryanelli-case-no-bail-rejected-supreme-court

Post a Comment
0 Comments