Type Here to Get Search Results !

Bottom Ad

' ഡ്രൈവറെ കൊണ്ട് ചെരുപ്പഴിപ്പിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം':വിശദീകരണവുമായി സ്പീക്കര്‍


തിരുവനന്തപുരം: (www.evisionnews.in) ഡ്രൈവറെ കൊണ്ടു ചെരുപ്പഴിപ്പിച്ച സംഭവം വിവാദമായതോടെ വിശദീകരണവുമായി സ്പീക്കര്‍ എന്‍. ശക്തന്‍. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് അങ്ങനെ ചെയ്തതെന്നും തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. 19 വര്‍ഷമായി താന്‍ ഗുരുതരരോഗാവസ്ഥയിലാണെന്നും പതിനായിരത്തില്‍ ഒരാള്‍ക്ക് മാത്രം കാണപ്പെടുന്ന ഒരു രോഗമാണ് തനിക്കെന്നും സ്പീക്കര്‍ പറഞ്ഞു. തന്റെ ഒരു കണ്ണിന് ഭാഗികമായ കാഴ്ച്ച മാത്രമേയുള്ളു. രോഗം ഗുരുതരമായി മാറാതിരിക്കാന്‍ കുനിയരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ വിശദീകരിച്ചു.

കുനിയരുതെന്ന് ഡോക്ടര്‍മാര്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. ഇത് കൊണ്ടാണ് പായയില്‍ കയറാന്‍ വേണ്ടി ഡ്രൈവറെ കൊണ്ട് വാറഴിപ്പിച്ചതെന്ന് എന്‍. ശക്തന്‍ വിശദീകരിച്ചു. തന്റെ കണ്ണിലേക്ക് രക്തമിറങ്ങുന്നില്ലെന്നും ചികിത്സ നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ച.

നിയമസഭാ വളപ്പിലെ നെല്‍ക്കൃഷി വിളവെടുപ്പിനിടെ ബുധനാഴ്ചയായിരുന്നു സംഭവം. കറ്റമെതിക്കാന്‍ എത്തിയപ്പോളാണ് സ്വന്തം ഡ്രൈവറെ വിളിച്ച് വരുത്തി ശക്തന്‍ ചെരുപ്പിന്റെ വാറഴിപ്പിച്ചത്. കൃഷിമന്ത്രി കെ പി മോഹനനും സ്ഥലത്തുണ്ടായിരുന്നു.

keywords: chappal-remove-shakthan-explain
Tags

Post a Comment

0 Comments

Top Post Ad

Below Post Ad