Type Here to Get Search Results !

Bottom Ad

പുത്തരിയടുക്കം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ ലീഗ് മത്സരിക്കും

evisionnews

ചട്ടഞ്ചാല്‍: (www.evisionnews.in)ചെമ്മനാട് പഞ്ചായത്തിലെ എട്ടാം വാര്‍ഡായ പുത്തരിയടുക്കത്ത്് യു.ഡിഎഫില്‍ കലഹം. കോണ്‍ഗ്രസിന്റെ തരിപോലുമില്ലാത്ത ഇവിടെ ലീഗിനെ മറികടന്ന്്് കോണ്‍ഗ്രസിന് സീറ്റ്് നല്‍കിയതാണ് മുസ്്‌ലിം ലീഗ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. മുസ്്‌ലിം ലീഗിന് ശക്തമായ മേല്‍ക്കൈ ഉള്ളവാര്‍ഡാണ് ഇത്. ചെമ്മനാട് പഞ്ചായത്ത്്് മുസ്്്‌ലിം ലീഗ് മുന്‍ ജനറല്‍ സെക്രട്ടറി ഹുസൈനാര്‍ തെക്കില്‍ നേരത്തെ വിജയിച്ച വാര്‍ഡാണിത്. ധാരണ പ്രകാരം കഴിഞ്ഞ തവണ ഈ സീറ്റ് കോണ്‍ഗ്രസിന് നല്‍കിയിരുന്നു. ഇത്തവണ ലീഗിന് വിട്ടുനല്‍കുമെന്ന ഉറപ്പിലായിരുന്നു ഇത്്. എന്നാല്‍ കോണ്‍ഗ്രസ് ഇതില്‍ അവകാശം ഉന്നയിക്കുയും വീണ്ടും സീറ്റ് ചോദിച്ചുവാങ്ങുകയുമായിരുന്നു. ഇതോടെയാണ് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ഇവിടെ മുസ്്‌ലിം ലീഗ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്നാണ് വിവരം. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാനും ആലോചനയുണ്ട്്്. കഴിഞ്ഞ ദിവസം നേതാക്കള്‍ പങ്കെടുത്ത മുസ്്‌ലിം ലീഗ് വാര്‍ഡ് കണ്‍വന്‍ഷനില്‍ പ്രവര്‍ത്തകര്‍ ഇക്കാര്യം ശക്തമായി അറിയിക്കുകയും ചെയ്്്തിരുന്നു. ബ്ലോക്ക്് പഞ്ചായത്ത്് ഡിവിഷനിലേക്ക്്്് ഈ പ്രദേശത്ത് നിന്നുള്ള ആളെ തന്നെ മത്സരിക്കണമെന്ന ആവശ്യവും ശക്തമായി. പുറമെ നിന്ന് അടിച്ചേല്‍പ്പിക്കുന്നവരെ ഉള്‍ക്കൊളഌന്‍ തയാറല്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്്്.
keywords : kasragod-chattanchal-congress-league-competition-udf

Post a Comment

0 Comments

Top Post Ad

Below Post Ad