Type Here to Get Search Results !

Bottom Ad

മുന്‍സിപ്പാലിറ്റിയിലെ പള്ളം വാര്‍ഡില്‍ ഹാരിസോ അബ്ബാസോ ...


കാസര്‍കോട്: (www.evisionnews.in) നഗരസഭയിലെ 35-ാം വാര്‍ഡായ പള്ളം വാര്‍ഡില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി അബ്ബാസ് ബീഗവും സ്വതന്ത്ര സ്ഥാനാര്‍ത്ഥി മുഹമ്മദ് ഹാരിസ് ബന്നുവും തമ്മിലുള്ള പോരാട്ടം അതിശക്തമായി. ഇതോടെ നഗരത്തിലെ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന വാര്‍ഡായി 35-ാം വാര്‍ഡ് മാറി. 

അബ്ബാസും ഹാരിസും ഇതിനകം ഓരോ വോട്ടര്‍മാരെയും നേരിട്ടുകണ്ടുകഴിഞ്ഞു. ഹാരിസിന് എല്‍ ഡി എഫിന്റെയും ഐ എന്‍ എല്ലിന്റെയും നിരുപാധിക പിന്തുണയുമുണ്ട്. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പദവി വഹിച്ച അബ്ബാസ് ബീഗം പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമഴിഞ്ഞ പിന്തുണയോടെയാണ് മത്സരരംഗത്തുള്ളത്. കന്നിയങ്കമാണെങ്കിലും ഉറച്ച വിജയപ്രതീക്ഷയുമായാണ് ഹാരിസിന്റെ പ്രവര്‍ത്തനം.വാര്‍ഡില്‍ പത്രിക സമര്‍പ്പിച്ചിരുന്ന മുന്‍ കൗണ്‍സിലര്‍ കൊപ്പല്‍ അബ്ദുല്ല പത്രിക പിന്‍വലിച്ച് ഹാരിസിന്റെ പ്രവര്‍ത്തനങ്ങളെ പരസ്യമായി പിന്തുണച്ച് രംഗത്തുണ്ട്. 

മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമാണ് പള്ളം. പ്രദേശത്തിന്റെ വികസനത്തിന് മുസ്ലിംലീഗ് എക്കാലവും മുമ്പന്തിയിലായിലായിരുന്നുവെന്നും വാര്‍ഡിന്റെ വികസനത്തിന് തുടര്‍ന്നും മുസ്ലിംലീഗ് മുന്തിയ പരിഗണന നല്‍കുമെന്നും അബ്ബാസ് ബീഗം പറയുന്നു. എന്നാല്‍ ലീഗിന്റെ വികസനവാദങ്ങള്‍ വെറും പൊള്ളയാണെന്ന് ഹാരിസ്് ബന്നു തിരിച്ചടിക്കുന്നു. വാര്‍ഡിലെ വോട്ടര്‍മാര്‍ തന്നെ കൈവിടില്ലെന്നും ഹാരിസ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

keywords: pallam-muncipality-ward-haris-bannu-abbas

Post a Comment

0 Comments

Top Post Ad

Below Post Ad