കാസര്‍കോട്: (www.evisionnews.in) കാസര്‍കോട് ജില്ലാ സമിതി അംഗവും ഉദുമ മണ്ഡലം പ്രസിഡന്റുമായ ടി.ഡി. കബീറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്ത് വന്നു. യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റിയും ചെമ്മനാട്, ഉദുമ പഞ്ചായത്ത് വിവിധ ശാഖ കമ്മിറ്റികളുമാണ് ടി.ഡി കബീറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. ഈ ബ്ലോക്കിലെ ലീഗിലെ മുഴുവന്‍ വാര്‍ഡുകമ്മിറ്റികളും കബീറിനെ സ്ഥാനാര്‍ത്ഥിയക്കണമെന്നാവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്.
യുവജന പ്രാതിനിധ്യം വേണമെന്ന യൂത്ത് ലീഗ് ആവശ്യം നേതൃത്വം പരിഗണിക്കുമെന്നാണറിയുന്നത്. ഉദുമ സിഎച്ച് സെന്റര്‍ ജന.സെക്രട്ടറിയും മുസ്ലീം ലീഗ് ജില്ലാ കണ്‍വീനറും, എംഐസി സ്‌കൂള്‍ പിടിഎ പ്രസിഡന്റും, നാട്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക ക്ലബ്ബുകളിലും ടി.ഡി കബീര്‍ പ്രവര്‍ത്തിച്ച് വരുന്നു.
Keywords: kasaragod-block-panchayath-myl-td-kabeer

Post a Comment
0 Comments