മംഗളൂരു (www.evisionnews.in): മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുകയായിരുന്ന മൂഡബിദ്രി സ്വദേശികളായ സഹോദരന്മാരെ ബൈക്കിലെത്തിയ നാലംഗ സംഘം വെട്ടി പ്പരിക്കേല്‍പ്പിച്ചു. ബുധനാഴ്ച വൈകിട്ടാണ് സംഭവം. മൂഡബിദ്രി കോട്ടബാഗിലുവിലെ ഹസ്സനബ്ബ, സഹോദരന്‍ ഇസ്മായില്‍(34) എന്നിവരെയാണ് അക്രമിച്ചത്.
വെട്ടേറ്റ് നിലത്ത് വീണ് രക്തത്തില്‍ കുളിച്ച് കിടന്ന ഇസ്മായിലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്. ബൈക്കിലെത്തിയ നാലംഗ സംഘമാണ് ഇരുവരെയും അക്രമിച്ചത്. പാണ്ഡേശ്വര്‍ പോലീസാണ് കേസ് അന്വഷിക്കുന്നത്.
Keywords: Kasaragod-manglore-murder-case
Keywords: Kasaragod-manglore-murder-case

Post a Comment
0 Comments