കണ്ണൂര്‍: (www.evisionnews.in) ജില്ലയില്‍ പുതുതായി രൂപീകരിച്ച ആന്തൂര്‍ നഗരസഭയില്‍ 28ല്‍ 14 വാര്‍ഡുകളിലും സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല. വ്യാഴാഴ്ച നാലു പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളി. കൂടുതല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പത്രികകള്‍ തള്ളുമെന്ന പ്രതീക്ഷയിലാണ് സിപിഎം.
ബുധനാഴ്ച പത്ത് സിപിഎം വനിതാ സ്ഥാനാര്‍ത്ഥികളെയാണ് എതിരില്ലാതെ തിരഞ്ഞെടുത്തത്. ഇവര്‍ക്കെതിരെ സ്ഥാനാര്‍ഥികളായി ആരും പത്രികപോലും സമര്‍പ്പിച്ചിരുന്നില്ല. ഇനി 14 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഈ 14ലും സി പി എം തന്നെ വിജയിക്കുമെന്നും പ്രതിപക്ഷം മരുന്നിനുപോലും ഉണ്ടാകില്ലെന്നും സി പി എം കേന്ദ്രങ്ങള്‍ സൂചന നല്‍കി. നോമിനേഷന്‍ നല്‍കിയ അതേദിവസം തന്നെ ഭരണം ഉറപ്പാക്കി എന്ന ചരിത്രമാണ് ആന്തൂരില്‍ കുറിക്കപ്പെട്ടത്.
യു ഡി എഫ് ആന്തൂര്‍ നഗരസഭ പരിധിയില്‍ നാമാവശേഷമാണ്. ബി ജെ പിക്ക് മേല്‍വിലാസം പോലുമില്ല. അവര്‍ക്ക് സ്ഥാനാര്‍ത്ഥിയാകാനും അഥവാ ഉണ്ടെങ്കില്‍തന്നെ പിന്തുണയ്ക്കാന്‍ പോലും സ്വന്തം പാര്‍ട്ടിക്കാരുമില്ലെന്ന് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി പി കെ ശ്യാമള പറഞ്ഞു.
keywords: election-aanthoor-no-opposition-first-won-municipality


Post a Comment
0 Comments