Type Here to Get Search Results !

Bottom Ad

മലര്‍ തിരിച്ചുവരുന്നു; ദുല്‍ഖറിന്റെ നായികയായി


കൊച്ചി:(www.evisionnews.in)മലര്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. പ്രേമം എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന സായ് പല്ലവി മലയാളത്തിലേക്ക് തിരിച്ചു വരുന്നു. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം സമീര്‍ താഹിറും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്ന ചിത്രത്തിലാണ് സായ് പല്ലവി അഭിനയിക്കുന്നത്.

പ്രേമത്തിന് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രത്തിലൂടെ സായ് പല്ലവി വീണ്ടും മലയാളത്തില്‍ എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ദുല്‍ഖര്‍ ചിത്രത്തിലൂടെയാകും സായ് പല്ലവി വീണ്ടും മലയാളികളുടെ മുന്നിലെത്തുകയെന്ന് വ്യക്തമായിരിക്കുകയാണ്. രാജേഷ് ഗോപിനാഥാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്.

കോയമ്പത്തൂര്‍ സ്വദേശിയായ സായ് പല്ലവി ജോര്‍ജിയയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ്. പ്രേമത്തിലൂടെ അപ്രതീക്ഷിതമായി സിനിമയില്‍ എത്തിയ സായ് പല്ലവി ഒറ്റച്ചിത്രത്തിലൂടെ തന്നെ മലയാളികളുടെ ഇഷ്ടനായികയായിക്കഴിഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad