കാഞ്ഞങ്ങാട്: (www.evisionnews.in) കാഞ്ഞങ്ങാട് നഗരസഭ ഇക്കുറി എല്‍ ഡി എഫ് ഭരിക്കുമെന്ന് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയും സി പി എം നേതാവുമായ വി വി രമേശന്‍. നഗരത്തില്‍ എല്‍ ഡി എഫ് അനുകൂല തരംഗമാണ് ആഞ്ഞടിക്കുന്നത്. ഇത് രാഷ്ട്രീയമായി ഞങ്ങള്‍ മുതലാക്കുമെന്നും രമേശന്‍ ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു.
ഇടതുമുന്നണിയില്‍ പാര്‍ട്ടികള്‍ തമ്മില്‍ പ്രശ്‌നങ്ങളില്ല. എല്ലാം പരിഹരിച്ചുകഴിഞ്ഞു. സി പി ഐക്ക് രണ്ടും ഐ എന്‍ എല്ലിന് നാലും ജനതാദളിന് ഒരു സീറ്റും നല്‍കി. ബാക്കി സീറ്റുകളില്‍ സി പി എമ്മും പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും മത്സരിക്കും. യു ഡി എഫില്‍ അടിയോടടിയാണ്. മുസ്ലിം ലീഗില്‍ യൂത്ത് ലീഗാണ് മാതൃ സംഘടനക്കെതിരെ വെല്ലുവിളിയുയര്‍ത്തിയിരിക്കുന്നതെന്നും രമേശന്‍ പറഞ്ഞു. എല്‍ ഡി എഫിലെ രമേശന്‍ ഒഴികെയുള്ള എല്ലാ സ്ഥാനാര്‍ത്ഥികളും ചൊവ്വാഴ്ച നാമനിര്‍ദ്ദേശ പത്രിക നല്‍കി. രമേശന്‍ ബുധനാഴ്ച രാവിലെ പത്രിക നല്‍കും.
keywords: kanhangad-ldf-will-govern-vv-rameshan

Post a Comment
0 Comments