Type Here to Get Search Results !

Bottom Ad

ഇകെ വിഭാഗം ലീഗ് സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കും: കാന്തപുരം


കോഴിക്കോട്:  (www.evisionnews.in) ഇകെ വിഭാഗത്തെ പിന്‍തുണയ്ക്കുന്ന ലീഗ് സ്ഥാനാര്‍ഥികളെ തദ്ദേശ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. ഇത്തവണ ഇടതുപക്ഷത്തിന് നിരുപാധിക പിന്‍തുണയില്ല. പ്രവാചകന്റെ മുടി ഉള്‍പ്പടെയുള്ള തിരുശേഷിപ്പ് സംബന്ധിച്ച പിണറായി വിജയന്റെ പ്രസ്താവന വേദനിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ്  നയം പ്രഖ്യാപിക്കുമെന്നും കാന്തപുരം വ്യക്തമാക്കി.

മുസ്‌ലിം ലീഗിനോട് എതിര്‍പ്പില്ലെന്ന് പറഞ്ഞ കാന്തപുരം പക്ഷേ സമസ്ത എപി വിഭാഗത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗം ലീഗിലുണ്ടെന്ന് വ്യക്തമാക്കി. അത്തരക്കാരായ ലീഗ് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്നും കാന്തപുരം പറഞ്ഞു.
ശിഹാബ് തങ്കളുടെ ലീഗല്ല ഇപ്പോഴത്തേത്. ഹൈദരാലി തങ്ങള്‍ ഇകെ വിഭാഗത്തിന്റെ നേതാവ് കൂടിയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരുമുന്നണിക്കും നിരുപാധിക പിന്തുണയില്ല. വ്യക്തികളെ നോക്കിയായിരിക്കും വോട്ട് ചെയ്യുക. 

മോദിസര്‍ക്കാര്‍ മുസ്‌ലീങ്ങള്‍ക്കെതിരാണെന്ന് പറയാന്‍ സമയമായിട്ടില്ലെന്നും കാന്തപുരം പറഞ്ഞു. മുസ്‌ലീങ്ങളെ ഉന്മൂലനം ചെയ്യുകയാണോ ബി.ജെ.പിയുടെ രാഷ്ട്രീയലക്ഷ്യമെന്ന് തിരിച്ചറിയണമെങ്കില്‍ ഏതാനും മാസങ്ങള്‍ കൂടി കഴിയാണം. 
മോദി രാഷ്ട്രീയമായി എതിര്‍ക്കപ്പെടേണ്ടയാളാണോ എന്ന ചോദ്യത്തിന് അത് വരുന്ന വര്‍ഷങ്ങളില്‍ പരിശോധിക്കാം എന്നാണ് കാന്തപുരത്തിന്റെ മറുപടി. 

എല്ലാവരും പറയുന്നതുകേട്ടു മാത്രം എതിര്‍ക്കേണ്ടതില്ല. പ്രധാനമന്ത്രിയായിവന്ന മോദി, രാഷ്ട്രീയം ഉപയോഗിച്ചുകൊണ്ട് മുസ്‌ലിങ്ങളെയോ കൃസ്ത്യാനികളെയോ ഉന്മൂലനം ചെയ്യുന്ന ആളാണെന്നു ബോധ്യപ്പെട്ടാല്‍ അന്ന് എതിര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ ഭരണം വരുന്നതിനുമുമ്പും അക്രമ സംഭവങ്ങള്‍ ഇന്ത്യയിലുണ്ടായിട്ടുണ്ട്. ബി.ജെ.പി വരുന്നതോടെ എല്ലാം തുടങ്ങി എന്നു പറയാന്‍ പറ്റില്ല. അത്തരത്തില്‍ അക്രമങ്ങള്‍ തുടരുകയാണ് അവരുടെ ഉദ്ദേശ്യമെങ്കില്‍ അത് ഏതാനും മാസങ്ങള്‍ക്കകം ജനങ്ങള്‍ക്ക് ബോധ്യമാകുമെന്നും അന്ന് ജനങ്ങള്‍ തന്നെ അവരെ കൈവിട്ടോളുമെന്നും കാന്തപുരം പറഞ്ഞു.

ഇന്ത്യന്‍ മതേതരത്വത്തിന് സംഘപരിവാര്‍ ഭീഷണിയാണോ എന്നു ചോദിച്ചപ്പോള്‍ മതേതരത്വത്തിന് ഭീഷണിയായ പല പാര്‍ട്ടികളും ഇന്ത്യയിലുണ്ട് എന്നായിരുന്നു കാന്തപുരത്തിന്റെ മറുപടി. സംഘപരിവാറിനെയോ മറ്റ് പാര്‍ട്ടികളെയോ അത്തരം അക്രമം നടത്താന്‍ ഗവണ്‍മെന്റ് അനുവദിക്കില്ലെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

keywords: kandapuram-ap-talk-election-plan

Tags

Post a Comment

0 Comments

Top Post Ad

Below Post Ad