തിരുവനന്തപുരം: (www.evisionnews.in) ബാര്‍ കുംഭകോണകേസിലെ ശ്രദ്ധ തിരിച്ചു വിടാനുള്ള ദുരുദ്ദേശമാണ് ശ്വാശതീകാനന്ദ കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചതിന് പിന്നിലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ പറഞ്ഞു. എന്നാല്‍, അന്വേഷണത്തെ സിപിഐ എം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം നേരത്തെയാകാമായിരുന്നു. വൈകിയാണെങ്കിലും തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നു. ഹൈക്കോടതിയില്‍ സര്‍ക്കാരെടുത്ത നിലപാട് തുടരന്വേഷണത്തിന് എതിരെയായിരുന്നു. വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ള ആരോപണവിധേയരായവരുടെ പങ്ക് അന്വേഷിക്കണം.
ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടേക്കും എന്ന സാഹചര്യം മുന്നില്‍കണ്ടാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ശാശ്വതീകാനന്ദയുടെ മരണത്തില്‍ ആഭ്യന്തര വകുപ്പ് തുടരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു പ്രതികരണം.
keywords: bar-case-bribe-turn-shashwathikamnanda

Post a Comment
0 Comments