Type Here to Get Search Results !

Bottom Ad

വീരപ്പന്റെ ചരമവാര്‍ഷികത്തിന് അനുമതി; 18ന് അന്നദാനം നടത്തുമെന്ന് ഭാര്യ മുത്തുലക്ഷ്മി


ചെന്നൈ: (www.evisionnews.in) കാട്ടുകള്ളന്‍ വീരപ്പന്റെ ചരമവാര്‍ഷിക ദിനാചരണത്തിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി ദിനാചരണത്തിന് അനുമതി നല്‍കിയത്.

ചരമവാര്‍ഷിക ദിനമായ ഒക്‌ടോബര്‍ 18ന് അന്നദാനം നടത്താനും ഫഌ്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മുത്തുലക്ഷ്മി കോടതിയെ സമീപിച്ചത്. പരിപാടി നടക്കുന്ന സ്ഥലത്തു മാത്രമേ ബോര്‍ഡുകള്‍ സ്ഥാപിക്കാവൂയെന്നും കോടതി നിര്‍ദേശിച്ചു. ചരമവാര്‍ഷികാചരണത്തിന് സേലം ജില്ലാ പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു.

2004 ഒക്ടോബര്‍ 18നാണ് പ്രത്യേക ദൗത്യസേന വീരപ്പനെ വെടിവച്ചു കൊന്നത്. മലയാളിയായ പൊലീസ് ഓഫീസര്‍ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് വീരപ്പനേയും കൂട്ടാളികളേയും കീഴടക്കിയത്. ഐപിഎസ്‌ഐഎഫ്എസ് ഓഫീസര്‍മാരടക്കം 120 പൊലീസുകാരുടെ കൊലപാതകം, രണ്ടായിരം ആനകളുടെ കൊമ്പെടുക്കല്‍, പതിനായിരം ടണ്‍ ചന്ദനക്കടത്ത്, സിനിമാ നടന്‍ രാജ്കുമാര്‍, കര്‍ണാടക മന്ത്രി എച്ച്. നാഗപ്പ തുടങ്ങിയ ഉന്നതരെ തട്ടിക്കൊണ്ടുപോകല്‍ വീരപ്പന്റെ വീരകൃത്യങ്ങളുടെ പട്ടിക നീണ്ടതാണ്.

keywords: veerappan-death-ceremony-wife-muthulakshmi

Tags

Post a Comment

0 Comments

Top Post Ad

Below Post Ad