Type Here to Get Search Results !

Bottom Ad

തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ യുവജനതാദള്‍(യു) രംഗത്ത്


കാസര്‍കോട് (www.evisionnews.in): തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ യുവജനതാദള്‍ (യുണൈറ്റഡ്) ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജെ.ഡി.യു ജില്ലാ പ്രസിഡന്റ് എ.വി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞി.കെ അധ്യക്ഷത വഹിച്ചു. സിദ്ദിഖ് അലി മൊഗ്രാല്‍, അഹമ്മദലി കുമ്പള, എം.എച്ച് ജനാര്‍ധന, പി . കരുണാകരന്‍, മുഹമ്മദ് സാലി, കെ.കൃഷ്ണന്‍, ബാബു അണങ്കൂര്‍, പ്രജീഷ് അരയി, വിനോദ് , ആരിഫ് മൊഗ്രാല്‍ എന്നിവര്‍ സംസാരിച്ചു. ഗിരീഷ് കുന്നത്ത് സ്വാഗതവും അജീഷ് അരയി നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: മുഹമ്മദ് കുഞ്ഞി. കെ (പ്രസി) ശ്രീജ, അനീഷ് തൃക്കരിപ്പൂര്‍ (വൈസ് പ്രസി) റാഷിദ് മൊഗ്രാല്‍, അജീഷ് അരയി, ശ്വേത ടി.വി (സെക്ര) ഹരിദാസ് പണിക്കര്‍ (ട്രഷറര്‍).

Keywords:Kasaragod-news-udf-janadadal-u-mogral-election-

Post a Comment

0 Comments

Top Post Ad

Below Post Ad