മംഗളൂരു: (www.evisionnews.in) ഉള്ളാള്‍ നാട്ടക്കല്ലിലെ ഓട്ടോഡ്രൈവര്‍ ഹിദായത്തിനെ കൊലപ്പെടുത്തിയ കേസില്‍ ആറുപേരെകൂടി ഉള്ളാള്‍ പോലീസ് അറസ്റ്റ് ചെയ്തു.
ആഗസ്റ്റ് 29നാണ് ഹിദായത്തിന്റെ മൃതദേഹം ഓട്ടോറിക്ഷക്കുള്ളില്‍ കണ്ടെത്തിയത്. ഹിദായത്തിന്റെ ആദ്യഭാര്യ ഫസീലയുടെ സഹോദരന്‍ ഫാസില്‍ (25), ലുഖ്മാന്‍ ഇര്‍ഫാന്‍, ഖുര്‍ഷിദ്, ജംഷീര്‍, തന്‍വേസ് എന്നിവരാണ് പിടിയിലായത്. ലുഖ്മാന്‍ ഒഴികെ അഞ്ചുപേരും ഉള്ളാള്‍ മദനി നഗര്‍ സ്വദേശികളാണ്. പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു.
കൊല്ലപ്പെട്ട ഹിദായത്ത് മൂന്ന് യുവതികളെ വിവാഹം കഴിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു. തുടര്‍ന്നും ആദ്യഭാര്യ ഫസീലയെ അവരുടെ വീട്ടിലെത്തി നിരന്തരം ശല്യപ്പെടുത്തുമായിരുന്നു. ഇതിനുള്ള പകതീര്‍ക്കാനാണ് സഹോദരന്‍ ഫാസിലും കൂട്ടാളികളും ഹിദായത്തിനെ കൊലപ്പെടുത്തിയത്. തൊക്കോട്ടില്‍ നിന്ന് ഓട്ടോറിക്ഷ വാടകയ്ക്ക വിളിച്ച് വിജനമായ സ്ഥലത്തെത്തിച്ചാണ് ഹിദായത്തിനെ തല്ലിക്കൊന്ന് ഓട്ടോയില്‍ തള്ളിയത്.
keywords :ullal-auto-driver-murder-6-arrest

Post a Comment
0 Comments