തിരുവനന്തപുരം: (www.evisionnews.in) ടിപ്പു സുല്‍ത്താന്‍ കഥാപാത്രത്തെ അവതരിപ്പിക്കരുതെന്ന ബിജെപിയുടെ ഭീഷണിക്ക് രജനീകാന്ത് വഴങ്ങരുതെന്ന് സംവിധായകന്‍ കമല്‍. കലാകാരന്‍ ഒരു സമൂദായത്തിന്റെ മാത്രം സ്വത്തല്ലെന്ന് നടി വാണി വിശ്വനാഥും അഭിപ്രായപ്പെട്ടു.
ഭീഷണികള്‍ക്ക് വഴങ്ങാതെ ധൈര്യപൂര്‍വ്വം ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ രജനീകാന്ത് തയ്യാറാകണമെന്നും കമല്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ പൊതുസമൂഹവും സിനിമ സാംസ്‌കാരിക പ്രവര്‍ത്തകരും രജനിക്ക് പിന്തുണ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള സിനിമയില്‍ അഭിനയിക്കരുതെന്ന് കഴിഞ്ഞ ദിവസമാണ് രജനീകാന്തിനോട് ബി.ജെ.പി ആര്‍എസ്എസ് നേതൃത്വം ആവശ്യപ്പെട്ടത്. തമിഴ് വിരുദ്ധനായിരുന്ന ടിപ്പുവിന്റെ കഥ പറയുന്ന ചിത്രത്തില്‍ തമിഴ് നടന്‍മാര്‍ അഭിനയിക്കരുതെന്നാണ് ബി.ജെ.പിയുടെ ആവശ്യം. ടിപ്പു ഹിന്ദുക്കളെ ഉപദ്രവിച്ച ഭരണാധികാരിയാണ്. കൊലപാതകി കൂടിയായി അദ്ദേഹത്തെ പുകഴ്ത്തുന്ന സിനിമ എടുക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലായിരിക്കുമെന്നും ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ പറഞ്ഞു.
കന്നഡ നിര്‍മ്മാതാവായ അശോക് ഖെനിയാണ് ടിപ്പു സുല്‍ത്താന്റെ കഥ പ്രമേയമാക്കി ചിത്രമെടുക്കാന്‍ രജനീകാന്തിനെ സമീപിച്ചത്. എന്നാല്‍ സിനിമ ചെയ്യുന്ന കാര്യത്തില്‍ രജനീകാന്ത് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും സ്‌ക്രിപ്റ്റ് പോലും ഇതുവരെ വായിച്ചിട്ടില്ലെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
keywords: rajani-kanth-kamal-vishwanath-tippu-film

Post a Comment
0 Comments