Type Here to Get Search Results !

Bottom Ad

ന്യൂനപക്ഷപദവിയുള്ള ആറു സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം റദ്ദാക്കണം കമ്മിഷന്‍


കോഴിക്കോട്: (www.evisionnews.in) പെരിന്തല്‍മണ്ണ എം.ഇ.എസ്സും മുക്കം കെ.എം.സി.ടി.യും ഉള്‍പ്പെടെ സംസ്ഥാനത്തെ ആറ് ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ മെഡിക്കല്‍കോളേജുകളുടെ അംഗീകാരം റദ്ദാക്കാന്‍ ആവശ്യപ്പെടുമെന്ന് ന്യൂനപക്ഷകമ്മിഷന്‍ ചെയര്‍മാന്‍ എം. വീരാന്‍കുട്ടി അറിയിച്ചു. 

കോഴിക്കോട് കളക്ടറേറ്റില്‍ ന്യൂനപക്ഷകമ്മിഷന്‍ സിറ്റിങ്ങില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ പരാതികള്‍ സ്വീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കമ്മിഷന്‍ ചെയര്‍മാന്‍.

പ്രവേശന പരീക്ഷകളില്‍ നല്ല റാങ്ക് നേടിയ പലരും സീറ്റുകിട്ടാതെ പുറത്ത് നില്‍ക്കുമ്പോള്‍ ലക്ഷങ്ങള്‍ തലവരി വാങ്ങി അതിലും കുറവ് റാങ്കുള്ളവര്‍ക്ക് സീറ്റ് വില്‍പ്പന നടത്തുകയാണ് ഈ കോളേജുകള്‍ ചെയ്യുന്നത്. സമുദായത്തോടല്ല മറിച്ച് പണത്തോടാണ് ഇവര്‍ക്ക് സ്‌നേഹമെന്ന് വ്യക്തമായിട്ടുണ്ട്. ന്യൂനപക്ഷ പദവി നേടിയെടുത്ത് ഇത്തരം പ്രവൃത്തി നടത്തുന്നത് ന്യായീകരിക്കാവുന്നതല്ല.കമ്മിഷന്‍ വ്യക്തമാക്കി.

പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് , കൊല്ലം അസീസിയ മെഡിക്കല്‍ കോളേജ്, കൊല്ലം ട്രാവന്‍കോര്‍ മെഡിക്കല്‍ കോളേജ്, അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് എന്നിവയാണ് മറ്റ് നാല് മെഡിക്കല്‍ കോളേജുകള്‍. ഈ ആറ്് സ്വകാര്യ മെഡിക്കല്‍ കോളേജുകളും ന്യൂനക്ഷ പദവി നേടിയെടുത്തിട്ടുണ്ട്. എന്നാല്‍, ഇവിടെ ന്യൂനപക്ഷങ്ങള്‍ക്ക് മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ഒറ്റ സീറ്റ് പോലും നല്‍കുന്നില്ല. .

വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ്‌മോര്‍ട്ടത്തിന് മൃതദേഹം ലഭിക്കാനും കോളേജിന് പുറത്ത് പരിശീലനം നടത്തുന്നതിനും സര്‍ക്കാര്‍ സഹായം ഈ കോളേജുകള്‍ക്ക് ലഭിക്കുന്നുണ്ട്. ഇത് നിര്‍ത്തലാക്കാനും നിര്‍ദേശിക്കും. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും ദേശീയ ന്യൂനപക്ഷ കമ്മിഷന്റെയും ശ്രദ്ധയില്‍ ഇത് കൊണ്ടുവരും. വീരാന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

keywords: medical-commission-minority-to-stage

Tags

Post a Comment

0 Comments

Top Post Ad

Below Post Ad