ന്യൂഡൽഹി:(www.evisionnews.in) അച്ഛൻ രാഹുൽ ദ്രാവിഡിന്‍റെ വഴിയെ ക്രിക്കറ്റിലേക്ക് പിച്ചവയ്ക്കുകയാണ് മകൻ സമിത് ദ്രാവിഡ്. ഇതിന് ഏറ്റവും ഉദാഹരമാണ് ബംഗലൂരുവിൽ വ്യാഴാഴ്ച നടന്ന അണ്ടർ 12ലെ സമിതിന്‍റെ പ്രകടനം. സെന്‍റ് ജോൺസ് മെഡിക്കൽ കോളെജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മല്യ അദിതി ഇന്റർനാഷണൽ സ്കൂളിനു വേണ്ടി സമിത് നേടിയത് 93 റൺസാണ്. മത്സരത്തിൽ ഡൽഹി പബ്ലിക് സ്കൂളിനെ മല്യ അദിതി സ്കൂൾ 63 റൺസിനാണ് പരാജയപ്പെടുത്തിയത്.
വലംകൈയൻ ബാറ്റ്സ്മാനാണ് സമിത്. ഒമ്പതുവയസുകാരനായ സമിത് മറ്റൊരു മത്സരത്തിൽ 77 റൺസ് നേടിയിരുന്നു. ബാറ്റിങ് ഇതിഹാസം ദ്രാവിന്‍റെ വഴിയെയാണ് മകനെന്നതിന് ഉദാഹരണമാണ് സമിതിന്‍റെ പ്രകടനം. ഏറെ വൈകാതെ സമിതിനെ പിച്ചിൽ പ്രതീക്ഷിക്കാമെന്നാണ് സൂചനകൾ.
keywords :rahul-dravid-samith-dravid-cricket
keywords :rahul-dravid-samith-dravid-cricket
Post a Comment
0 Comments