മംഗളൂരു: (www.evisionnews.in) ക്ലാസ്‌റൂമില്‍ വിദ്യാര്‍ത്ഥിക്ക് മൂര്‍ഖന്‍പാമ്പിന്റെ കടിയേറ്റു. പുത്തൂര്‍ താലൂക്കിലെ സാര്‍വേയിലെ ഹയര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഗോവിന്ദനായിക്കിന്റെ മകന്‍ പുനീതിനാണ് കടിയേറ്റത്. വിദ്യാര്‍ത്ഥിയെ ഉടന്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്ലാസ്‌റൂമില്‍ അധ്യാപിക വിദ്യാര്‍ത്ഥികളുടെ ഉയരവും തൂക്കവും പരിശോധിക്കുന്നതിനിടയിലാണ് മൂര്‍ഖന്റെ കടിയേറ്റത്. തിങ്കളാഴ്ച ഇതേ ക്ലാസില്‍ കണ്ട പാമ്പിനെ ഓടിച്ചുവിട്ടിരുന്നു. ഇതേ പാമ്പാകാം വീണ്ടും എത്തികടിച്ചതെന്ന് കരുതുന്നു.
keywords: snake-bite-child-class-room

Post a Comment
0 Comments