Type Here to Get Search Results !

Bottom Ad

ബലാത്സംഗക്കേസ്: രാമചന്ദ്രപുര മഠാധിപതിക്ക് ഇടക്കാല ജാമ്യം


ബംഗളൂരു: (www.evisionnews.in) ഹവ്യക ബ്രാഹ്മണ വിഭാഗത്തിന്റെ ആത്മീയ നേതാവും ഹൊസനഗര രാമചന്ദ്രരപുര മഠാധിപതിയുമായ രാഘവേശ്വര സ്വാമിക്ക് ബലാത്സംഗക്കേസില്‍ കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഒരു മാസത്തേക്കാനണ് ജാമ്യം അനുവദിച്ചത്. 

കലാകാരിയായ യുവതി ഗിരിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് സ്വാമിജിക്കെതിരെ ബലാത്സംഗ കേസെടുത്തത്. 2014ലും ഗായികയായ പ്രേമലത എന്ന 40കാരിയും മഠാധിപതിക്കെതിരെ ബലാത്സംഗം ചെയുതുവെന്നാരോപിച്ചു. വിവാദ സ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിക്കരുതെന്ന് അഡീഷണല്‍ അഡ്വ. ജനറല്‍ വാദിച്ചു. പ്രേമലതാ കേസിലെ ജാമ്യ വ്യവസ്ഥകള്‍ മഠാധിപതി ലംഘിച്ചതായും എ. ഡി. ജി. പി പറഞ്ഞു. അതേസമയം ജനാധിപത്യ മഹിളാ സംഘടനാ പ്രവര്‍ത്തകര്‍ സ്വാമിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നഗരത്തില്‍ പ്രതിഷേധമുയര്‍ത്തി. 

keywords: rape-ramachandran-remand-mdam
Tags

Post a Comment

0 Comments

Top Post Ad

Below Post Ad