Type Here to Get Search Results !

Bottom Ad

യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.in): മംഗളൂരു സ്വദേശിയായ യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മീപ്പുഗുരിയിലെ വിജിത് രാജി(28)നെയാണ് കാസര്‍കോട് അഡീഷണല്‍ എസ്.ഐ. കെ.ആര്‍ അമ്പാടിയും സംഘവും അറസ്റ്റ് ചെയ്തത്. 

മംഗളൂരു കോട്ടേക്കാര്‍ കൊല്യയിലെ ദീപകി(32)നെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം രാത്രി കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ ഒരു ഹോട്ടലിന് മുന്നില്‍ വെച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ പാച്ചു എന്ന പ്രശാന്ത്, സനത്ത്, വിജേഷ് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.


Keywords; Kasaragod-news-attack-man-deepak-new-bustand-meepufiri-arrest-man

Post a Comment

0 Comments

Top Post Ad

Below Post Ad