പള്ളങ്കോട്: (www.evisionnews.in) പള്ളങ്കോട് എം. എസ്. എഫ് ശാഖ ശനിയാഴ്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഗാലക്‌സി പളളങ്കോട് വിജയികളായി. കെഎംസിസി ദേലംപാടി റണ്ണേര്‍സ് അപ്പായി. ദേലമ്പാടി പഞ്ചായത്ത് പ്രവാസി ലീഗ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ എം. പി. ഉദ്ഘാടനം ചെയ്തു. സമാപന ചടങ്ങിന് ജസീല്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ദേലമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. സിറാജുദ്ദീന്‍, ഉദുമ മണ്ഡലം അബൂദാബി കെ. എം. സി. സി ജന. സെക്രട്ടറി പി. കെ. അഷ്‌റഫ്, പള്ളങ്കോട് ശാഖ യുത്ത് ലീഗ് ട്രഷറര്‍ പി. മുഹമ്മദ്, പ്രസിഡണ്ട് യൂസുഫ് പി. എം, ദേലമ്പാടി എം. എസ്. എഫ് പ്രസിഡണ്ട് സവാദ് സി. കെ സംബന്ധിച്ചു.
Keywprds: msf-delampadi-football

Post a Comment
0 Comments