Type Here to Get Search Results !

Bottom Ad

മറുനാടന്‍ മലയാളി ഓഫീസില്‍ അജ്ഞാതരുടെ ആക്രമണം


തിരുവനന്തപുരം: (www.evisionnews.in) മലയാളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ മറുനാടന്‍ മലയാളിയുടെ ആസ്ഥാന മന്ദിരത്തിനുനേര്‍ക്ക് വെള്ളിയാഴ്ച രാത്രി അജ്ഞാത സംഘം ആക്രമണം നടത്തി. ഓഫീസിന്റെ ബോര്‍ഡുകള്‍ തകര്‍ത്തശേഷം ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും കുപ്പിച്ചില്ലുകള്‍ വാരിയെറിയുകയും ചെയ്തു. തിരുവനന്തപുരം അമ്പലമുക്ക് എന്‍സിസി റോഡിലാണ് ആക്രമണം നടന്ന ഓഫീസ്. 

രാത്രി പത്തിന് മറുനാടന്‍ ഓഫീസ് അടച്ച് ജീവനക്കാര്‍ വീട്ടില്‍ പോയശേഷമാണ് ആക്രമണം ഉണ്ടായത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരൂര്‍ക്കട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശനിയാഴ്ച രാവിലെ ആറ് മണിക്ക് നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കുകയും എഡിറ്റര്‍ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. എന്‍സിസി റോഡില്‍ നാട്ടുകാര്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളും അമ്പലമുക്ക് ഭാഗത്ത് ട്രാഫിക് പൊലീസ് സ്ഥാപിച്ചിരിക്കുന്ന ക്യാമറകളും പരിശോധിച്ച ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ചില പത്രങ്ങളും ചാനലുകളും പരസ്യം വാങ്ങി മുക്കുന്ന വാര്‍ത്തകള്‍ പതിവായി പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതോടെ രാഷ്ട്രീയ ഉദ്യോഗസ്ഥ ബിസിനസ്സ് മാധ്യമ മാഫിയകളുടെ കണ്ണിലെ കരടായി മാറിയതുമൂലമാണ് മറുനാടന്‍ മലയാളിയെ നിശബ്ദമാക്കാന്‍ ഗുണ്ടായിസവുമായി ചിലര്‍ രംഗത്തിറങ്ങിയതെന്ന് സ്ഥാപന മേധാവികള്‍ പറഞ്ഞു.

keywords: marunadan-malayalam-office-demolish




Post a Comment

0 Comments

Top Post Ad

Below Post Ad