Type Here to Get Search Results !

Bottom Ad

എം. എ ബേബി ശിലയിടുന്ന എ.കെ.ജി മന്ദിരം തര്‍ക്കഭൂമിയില്‍; കുറ്റിക്കോല്‍ സി.പി.എമ്മില്‍ അങ്കം മുറുകി


കുറ്റിക്കോല്‍: (www.evisionnews.in) സി.പി.എം ബേഡകം ഏരിയാ കമ്മിറ്റിക്കുവേണ്ടി കുറ്റിക്കോലില്‍ നിര്‍മ്മിക്കാനിരിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലസ്ഥാപനചടങ്ങും വിവാദങ്ങളില് നിന്ന് ഒഴിയുന്നില്ല. സെപ്തംബര്‍ 12 ന് പോളിറ്റ് ബ്യൂറോ അംഗം എം. എ ബേബിയാണ് ഓഫീസ് കെട്ടിടത്തിന് ശിലയിടുന്നത്. കുറ്റിക്കോല്‍ ടൗണില്‍ സംഘടിപ്പിക്കുന്ന പൊതു യോഗത്തില്‍വെച്ചാണ് ബേബി ശിലാഫലകം അനാവരണം ചെയ്യുന്നത്.  കുറ്റിക്കോലിലെ  സര്‍ക്കാര്‍ ഭൂമി  കയ്യേറിയാണ് സി. പി. എം ഇവിടെ എകെജി മന്ദിരവും ഓഫീസും പണിതത് എന്നാണ് എതിരാളികളുടെ ആരോപണം. 

ആരോപണം പരാതിയാവുകയും മാധ്യമങ്ങള് ഇത് ഏറ്റെടുക്കുകയും ചെയ്തതോടെ കാസര്‍കോട്ടെ കോട്ട വിവാദത്തിനൊപ്പം കുറ്റിക്കോല്‍ സി. പി. എം ഓഫീസും പുതിയ വിവാദത്തില്‍ അകപ്പെടുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കാസര്‍കോട് തഹസീല്‍ദാര്‍ സ്ഥലം ഒഴിയണമെന്ന് സി. പി. എമ്മിന് നോട്ടീസ് നല്‍കിയെങ്കിലും നേതൃത്വം ഇത് വകവെക്കാതെ ആര്‍. ഡി. ഒയെ സമീപിച്ച്  സ്‌റ്റേ സമ്പാദിക്കുകയായിരുന്നു. വിവാദ ഭൂമിയില് തന്നെ എകെജി മന്ദിരം ഉയരുമെന്നാണ് പാര്ട്ടി ഏരിയാ നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്.

ആര്.ഡി.ഓയില് നിന്ന് സമ്പാദിച്ച സ്റ്റേയെ തുടര്ന്നുള്ള ഔദ്യോഗിക നടപടികള്‍ ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. അതിനിടയിലാണ് ഓഫീസ് ശിലാസ്ഥാപന ചടങ്ങ് ബേഡകം ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്നത്. ഭൂമിയെ സംബന്ധിച്ച് തര്‍ക്കമൊന്നുമില്ലെന്നും റീസര്‍വ്വെക്കിടയില്‍ ഔദ്യോഗിക തലത്തിലുണ്ടായ പിഴവാണ് മാധ്യമങ്ങള്‍ ആനക്കാര്യമാക്കി പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനു പിന്നിലെന്നാണ് ബേഡകം ഏരിയാ നേതൃത്വം പറയുന്നത്. 

അതേസമയം ശിലാസ്ഥാപന ചടങ്ങിന്റെ സംഘാടക സമിതിയോഗത്തിലേക്ക് കുറ്റിക്കോല് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും മുതിര്ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പി. ഗോപാലന് മാസ്റ്ററെ മാറ്റിനിര്ത്തിയത് പരക്കെ ശ്രദ്ധിക്കപ്പെട്ടു. സംഘാടക സമിതി യോഗം ശുഷ്‌കമായതും പാര്‍ട്ടി നേതൃത്വത്തെ അന്ധാളിപ്പിച്ചു. യോഗത്ത്ില്  35ല്‍ പരം പേര് മാത്രമാണ് സംബന്ധിച്ചത്. യോഗത്തിനെത്തിയതാകട്ടെ  കുറ്റിക്കോലിലെ സി. പി. എം വിമതരുടെ കണ്ണിലെ കരടായ ബേഡകം നേതാക്കളായിരുന്നു. സംഘാടകസമിതി യോഗത്തിലും തുടര്ന്ന് നടക്കാനിരിക്കുന്ന ശിലാസ്ഥാപന ചടങ്ങും ബേഡകത്ത് നിന്നും ആളെ ഇറക്കി വിജയിപ്പിക്കാനാണ് പി രാഘവന് ഗ്രൂപ്പ് ശ്രമിക്കുന്നത്.

keywords:ma-baby-to-lay-stone-kuttikkol

Post a Comment

0 Comments

Top Post Ad

Below Post Ad