Type Here to Get Search Results !

Bottom Ad

ബാങ്ക് കൊള്ളത്തലവന്‍ ഷരീഫ് നേപ്പാളിലേക്ക് ജീവനും കൊണ്ടോടി


കാസര്‍കോട്: (www.evisionnews.in) കുഡ്‌ലു ബാങ്ക് കവര്‍ച്ചക്കേസിലെ സൂത്രധാരനും കൊള്ളത്തലവനുമായ കല്ലങ്കൈ സ്വദേശിയും ബന്തിയോട് പച്ചമ്പളയില്‍ താമസക്കാരനുമായ ഷരീഫ്(42) നേപ്പാളിലേക്ക് ജീവനും കൊണ്ടോടി. കൊള്ളയടിച്ച 21 കി. ഗ്രാം സ്വര്‍ണ്ണവും ലക്ഷങ്ങളും കൈവശമുള്ള ഷെരീഫിനെതിരെ വധഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നേപ്പാളിലേക്ക് ഒളിച്ചുകടന്നത്. ഈ വിവരം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഷരീഫിനൊപ്പം കൊള്ളസംഘത്തിലെ കൂട്ടാളികളാരുമില്ലെന്നാണ് സൂചന. നേപ്പാളിലേക്ക് കടക്കാന്‍ മറ്റുരാജ്യങ്ങളിലേക്ക് പോകുമ്പോള്‍ എടുക്കേണ്ട എമിഗ്രേഷന്‍ വ്യവസ്ഥകളില്ല. ഇതിനാലാണ് ഇന്ത്യവിട്ട് അയല്‍രാജ്യമായ നേപ്പാളിലേക്ക് കടക്കാന്‍ ഷരീഫ് തീരുമാനിച്ചതെന്ന് കരുതുന്നു. നേപ്പാളില്‍നിന്ന് ഗള്‍ഫിലേക്ക് പോകാനുള്ള സാധ്യതകള്‍ ഇരട്ടിയാണ്. 

അതിനിടെ പണ്ടവും പണവുമടക്കമുള്ള കൊള്ളമുതല്‍ ഷരീഫിന്റെ കൈവശമുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇത് ഒറ്റയടിക്ക് വില്‍പ്പന നടത്താനും ഷരീഫിനെ കൊണ്ട് ഒറ്റക്ക് സാധ്യമല്ല. കോടികളുടെ മുതല്‍ കൈവശമുണ്ടെന്നറിഞ്ഞാല്‍ മറ്റു കവര്‍ച്ചാസംഘങ്ങള്‍ വിവരം മണത്തറിഞ്ഞ് തന്നെ അപായപ്പെടുത്തുമെന്നും ഷരീഫിന് ഭയമുണ്ട്. 

അതേസമയം കൊള്ള നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടിക്കാന്‍ വൈകുന്നതിനെതിരെ പൊതു സമൂഹത്തില്‍ വന്‍ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.

keywords: bank-theft-shereef-nepal-abscount

Post a Comment

0 Comments

Top Post Ad

Below Post Ad