Type Here to Get Search Results !

Bottom Ad

വീഡിയോ കോണ്‍ഫറന്‍സിലൂടെ രോഗികളെ പരിശോധിക്കുന്ന സംവിധാനം കാസര്‍കോട്ടും


കാസര്‍കോട്: (www.evisionnews.in) വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ രോഗികളെ പരിശോധിക്കാനും ഡോക്ടര്‍മാരുമായി രോഗവിവരങ്ങള്‍ സംബന്ധിച്ച് ആശയവിനിമയം നടത്താനുമുള്ള സംവിധാനം കാസര്‍കോട്ടും തുടങ്ങി. ബാങ്ക് റോഡില്‍ അരമന ആര്‍ക്കേഡിലെ കെ. ഡി. സി ലാബും മംഗളൂരു കെ. എം. സി ആശുപത്രിയും സഹകരിച്ചാണ് വീഡിയോ കോണ്‍ഫറന്‍സ് ചികിത്സാ രീതി നടപ്പാക്കുന്നത്. ഇത് നിലവില്‍ വന്നതോടെ മംഗളൂരുവില്‍ രോഗികള്‍ക്ക് നേരിട്ട്‌ചെന്ന് ചികിത്സ തേടാനുള്ള സമയ പരിമിതി ഒഴിവാക്കാനാകും. 

കണ്‍സല്‍ട്ടേഷന്‍ ഉദ്ഘാടനം കെ. ഡി. സി. ലാബില്‍ കെ. എം. സിയിലെ മാര്‍ക്കറ്റിംഗ് വിഭാഗം തലവന്‍ സുരേന്ദ്ര പ്രസാദും ഇന്‍ഫര്‍മേഷന്‍ സെന്റെര്‍ മാനേജിംഗ് പാര്‍ട്ട്‌നര്‍ കെ. പി. അബൂയാസിര്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. ഡോ. സത്യരാജ്, പി. എച്. അബ്ദുല്‍ മജീദ് എന്നിവരും സന്നിഹിതരായിരുന്നു.

keywords: new-clinic-video-conference-check







Post a Comment

0 Comments

Top Post Ad

Below Post Ad