Type Here to Get Search Results !

Bottom Ad

നാടന്‍ ചാരായം: വൃദ്ധക്ക് ഒരു വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ


കാഞ്ഞങ്ങാട്: (www.evisionnews.in) നാടന്‍ ചാരായം കൈവശം വെച്ച കേസില്‍ വൃദ്ധക്ക് ഒരു വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.

കരിന്തളം പെരിയങ്ങാനത്തെ നാരായണന്റെ ഭാര്യ എം.വി.ശാരദയെയാണ്(61) ഹോസ്ദുര്‍ഗ് അസിസ്റ്റന്റ് സെഷന്‍സ് കോടതി തടവിനും പിഴയടക്കുന്നതിനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവനുഭവിക്കണം.

2008 ജനുവരി 31ന് ഉച്ചക്ക് പെരിയങ്ങാനം കാലിച്ചാമരം റോഡില്‍ കൂടി പ്ലാസ്റ്റിക്ക് കന്നാസില്‍ നാലുലിറ്റര്‍ നാടന്‍ ചാരായവുമായി നടന്നുപോവുകയായിരുന്ന ശാരദയെ നീലേശ്വരം എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടറും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടി ചാര്‍ജ് ചെയ്ത കേസിലാണ് ശിക്ഷ.

keywords: kangangad-intoxicant-old-woman-arrest
















Post a Comment

0 Comments

Top Post Ad

Below Post Ad