Type Here to Get Search Results !

Bottom Ad

ഗൂഗിളിലും വിപ്ലവം; പുതിയ ലോഗോ പ്രത്യക്ഷപ്പെട്ടു


മുംബൈ: (www.evisionnews.in) കാലം മാറൂം പോലെ കോലവും മാറുന്നു. ഗൂഗിളിന്റെ ലോഗോയും പരിഷ്‌കരിച്ചു. ഗൂഗിള്‍ പ്രസ്ഥാനത്തില്‍ നടന്ന അഴിച്ചുപണികള്‍ക്കു പിന്നാലെയാണ് പുതിയ മാറ്റവും പ്രത്യക്ഷപ്പെട്ടത്. നിറത്തില്‍ യാതൊരു വ്യത്യാസവും ഗൂഗിള്‍ വരുത്തിയിട്ടില്ല.


ആനിമേഷന്‍ രീതിയിലാണ് ഗൂഗിളിന്റെ പുതിയ ലോഗോ പരിചയപ്പെടുത്തുന്നത്. പഴയ ലോഗോ മായിച്ച് അവിടെ പുതിയ ലോഗോ എഴുതിച്ചേര്‍ക്കുകയാണ് ഗൂഗിള്‍ ചെയ്യുന്നത്. ഗൂഗിള്‍ ലോഗോയ്ക്ക് സംഭവിച്ച മാറ്റങ്ങള്‍ വ്യക്തമാക്കുന്ന യുട്യൂബ് വീഡിയോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

ഇത്രകാലവും നീലനിറത്തിലുള്ള ചെറിയക്ഷരം 'g' ആയിരുന്നു ഐക്കണെങ്കില്‍, ഇനി മുതല്‍ നാല് നിറങ്ങളിലുള്ള വലിയക്ഷരം 'G' ആയിരിക്കും ഗൂഗിള്‍ ഐക്കണ്‍. ഗൂഗിള്‍ എന്നെഴുതുന്നതിലെ 'e' എന്ന അക്ഷരത്തിനും ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

കഴിഞ്ഞ മാസം ഇന്ത്യക്കാരനായ സുന്ദര്‍ പിച്ചയിയെ ഗൂഗിളിന്റെ പുതിയ സി.ഇ.ഒ ആയി നിയമിച്ചിരുന്നു. പുതിയ ലോഗോ ചൊവ്വാഴ്ച മുതല്‍ ഗൂഗിള്‍ ഹോം പേജില്‍ ലഭ്യമാണ്. 1998 ന് ശേഷം ഗൂഗിള്‍ പുറത്തിറക്കുന്ന അഞ്ചാമത്തെ ലോഗോയാണിത്. ഗൂഗിള്‍ 'ആല്‍ഫബറ്റ്' എന്ന പുതിയ മാതൃകമ്പനിയുടെ ഭാഗമായിരിക്കുമെന്ന് കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ 17 വര്‍ഷത്തിനിടെ ഉല്‍പന്നങ്ങളുടെ ശ്രേണി മുതല്‍ ലുക്കും ഫീലും ഉള്‍പ്പെടെ നിരവധി മാറ്റങ്ങള്‍ ഗൂഗിളിന് സംഭവിച്ചിട്ടുണ്ട്.' ഔദ്യോഗിക ബ്ലോഗില്‍ പറയുന്നു.

'തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായി മികച്ച രീതിയില്‍ ഗൂഗിള്‍ ലഭ്യമാക്കുക' എന്നതാണ് ഗൂഗിളിന്റെ പുതിയ ബ്രാന്റ് ഐഡന്റിറ്റി.

keywords: google-new-loge-2015

Post a Comment

0 Comments

Top Post Ad

Below Post Ad