Type Here to Get Search Results !

Bottom Ad

കേന്ദ്രസര്‍ക്കാര്‍ വര്‍ഗീയത ശക്തിപ്പെടുത്തുന്നു; എസ്.ഡി.പി.ഐ

evisionnews

കാസര്‍കോട്:(www.evisionnews.in) കേന്ദ്രസര്‍ക്കാര്‍ ഹിന്ദുത്വ വര്‍ഗീയതയെ ശക്തിപ്പെടുത്തുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍ പറഞ്ഞു. എസ്.ഡി.പി.ഐ കാസര്‍കോട് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രിമാരും ബി.ജെ.പി എം.പിമാരും കടുത്ത വംശീയവിദ്വേഷം പ്രചരിപ്പിക്കുന്ന പ്രസ്താവനകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പിന്നാക്ക വിഭാഗക്കാര്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന സംവരണം പോലും ഇല്ലായ്മ ചെയ്യാനുള്ള നീക്കം ശക്തമാണ്. കോര്‍പറേറ്റുകള്‍ക്ക് രാജ്യം തീറെഴുതികൊടുക്കാനുള്ള ശ്രമമാണ് മോഡി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം രാജ്യത്ത് ഉയര്‍ന്നുവരണം. അറബിക് സര്‍വകലാശാലയുടെ പേര് പറഞ്ഞ് സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് മുസ്്‌ലിംലീഗും യു.ഡി.എഫും ശ്രമിക്കുന്നത്. ഇതിനെതിരെ മതേതര ശക്തികള്‍ ജാഗ്രത പാലിക്കണമെന്നും പി കെ ഉസ്മാന്‍ പറഞ്ഞു. 

മണ്ഡലം പ്രസിഡന്റ് എ എച്ച് മുനീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍സലാം, ജനറല്‍ സെക്രട്ടറി സി ടി സുലൈമാന്‍, സെക്രട്ടറി ഖാദര്‍ അറഫ സംസാരിച്ചു. മണ്ഡലം സെക്രട്ടറി സക്കരിയ്യ ഉളിയത്തടുക്ക സ്വാഗതവും വൈസ് പ്രസിഡന്റ് ഫൈസല്‍ തളങ്കര നന്ദിയും പറഞ്ഞു.

keywords :government-communal-sdpi

Post a Comment

0 Comments

Top Post Ad

Below Post Ad