Type Here to Get Search Results !

Bottom Ad

കേന്ദ്ര സര്‍വ്വകലാശാല എം.എല്‍.എമാരെ ക്ഷണിക്കാത്ത നടപടി പ്രതിഷേധാര്‍ഹം.സി.പി.എം

evisionnews

കാസര്‍ഗോഡ് :(www.evisionnews.in) പെരിയയിലെ കേന്ദ്ര സര്‍വ്വകലാശാലയുടെ കെട്ടിട ശിലാസ്ഥാപന ചടങ്ങില്‍ ജില്ലയിലെ എം.എല്‍.എമാരെ പോലും ക്ഷണിക്കാതെ, ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് മുരളീധരനെ പ്രത്യേകമായി പങ്കെടുപ്പിക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ അല്‍പ്പത്തരത്തിന് കീഴടങ്ങികൊണ്ടുള്ള പ്രതിഷേധാര്‍ഹമായ നടപടിയാണെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍ പറഞ്ഞു

കേന്ദ്ര ഭരണത്തിന്റെ ഹുങ്കില്‍ സമനിലതെറ്റിയ ബി.ജെ.പി സര്‍ക്കാര്‍ ചടങ്ങുകളില്‍ പാലിക്കേണ്ട പ്രോട്ടോകോള്‍ നിയമവെവസ്ഥകള്‍ പോലും അട്ടിമറിക്കുകയാണ്. ഇത് ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലു വിളിയാണ്. ഇതിനു സമ്മതം മൂളുന്ന ഉദ്യോഗസ്ഥര്‍ അപമാനകരമായ വിധേയത്ത്വമാണ് പ്രകടിപ്പിക്കുന്നത്. ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികളുടെ ശക്തമായ പ്രതികരണം ഉയര്‍ന്നു വരണം.

keywords : kasragod-central-university-building-foundation-stone-lying-mla-bjp-cpm

Post a Comment

0 Comments

Top Post Ad

Below Post Ad