കാസര്‍കോട്: (www.evisionnews.in) ബാങ്ക് കൊള്ളയടിക്കപ്പെട്ട പശ്ചാത്തലത്തില്‍ കുഡ്‌ലു സര്‍വ്വീസ് സഹകരണ ബേങ്ക് സെക്രട്ടറി കെ. സി. ചന്ദ്രമോഹനെതിരെ ബേങ്ക് ഭരണസമിതി നടപടിയെടുത്ത് മുഖം രക്ഷിക്കാന്‍ ആലോചനകള്‍ തുടങ്ങി.
കവര്‍ച്ചക്കുതൊട്ടുപിന്നാലെ സെക്രട്ടറിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ നാട്ടുകാരില്‍നിന്നും ഇടപാടുകാരില്‍നിന്നും ഉയര്‍ന്നിരുന്നു. ഉച്ചഭക്ഷണസമയത്ത് ലോക്കറിന്റെ താക്കോല്‍ മേശപ്പുറത്ത് അലക്ഷ്യമായിട്ടത് ഗുരുതരമായ വീഴ്ചയായിട്ടാണ് പൊതുവിലയിരുത്തല്‍.
അതിനിടെ ബേങ്ക് കൊള്ളയടിക്കാനിടയാക്കിയ സംഭവത്തില്‍ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ പരിശോധിച്ച് റിപ്പോര്‍ട്ടുനല്‍കാന്‍ ഭരണസമിതി ഒരു അഭിഭാഷകനെ അന്വേഷണ കമ്മീഷനായി നിയോഗിച്ചതായി ബാങ്ക് പ്രസിഡണ്ട് കെ. ചന്ദ്രഹാസ ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു.
സി. സി. ടി. വി. ക്യാമറ മന: പൂര്‍വ്വം ഒഴിവാക്കിയതല്ല. ആദ്യം സ്ഥാപിച്ച ക്യാമറ കേടായതിനെ തുടര്‍ന്ന് പുതിയ ക്യാമറ സ്ഥാപിക്കാനുള്ള പ്രവൃത്തി തുടങ്ങാനിരുന്നതാണ്. അതിനിടെയാണ് കൊള്ള നടന്നത്. പ്രസിഡണ്ട് പറഞ്ഞു. കവര്‍ച്ച സംബന്ധിച്ച് സഹകരണ വകുപ്പ് അധികൃതര്‍ക്ക് ബേങ്ക് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും പ്രസിഡണ്ട് അറിയിച്ചു.
keywordsa: bank-kudlu-secretary-eriyal-loot

Post a Comment
0 Comments