കാസര്‍കോട്: (www.evisionnews.in) കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്ക് കവര്‍ച്ച ചെയ്ത സംഘത്തിന്റെ തലവന്‍ ചൗക്കി സ്വദേശിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കവര്‍ച്ചക്ക് ശേഷം രക്ഷപ്പെടുന്നതിനിടയില്‍ ഇയാളെ തിരിച്ചറിഞ്ഞത് സ്ഥല്ത്തുണ്ടായിരുന്ന പെയ്ന്റിംഗ് തൊഴിലാളിയായിരുന്നു. പെയ്‌ന്റെര്‍ ചൗക്കി സ്വദേശിയുടെ അടുത്ത ബന്ധുവും കൂടിയാണ്.
കവര്‍ച്ചക്കുശേഷം ബൈക്കില്‍ കയറിയപ്പോള്‍ ഇതിന്റെ താക്കോല്‍ താഴെ വീണിരുന്നു. ഇത് കുനിഞ്ഞെടുക്കുന്നതിന്നിടയില്‍ മുഖം മറച്ചിരുന്ന മങ്കി ക്യാപ് ഊരിതാഴെ വീണു. ഇത് വീണ്ടും വലിച്ചുകയറ്റാന്‍ ശ്രമിക്കുന്നതിന്നിടയിലാണ് ബന്ധുവായ പെയ്ന്ററെ കാണുന്നത്. അതിനിടയില്‍ കത്തിഊരി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ രംഗങ്ങളെല്ലാം ബാങ്കിന് മുകളില്‍നിന്ന് ഒരു ജീവനക്കാരി കാണുന്നുണ്ടായിരുന്നു. ഇവര്‍ പോലീസിന് നല്‍കിയ മൊഴിയനുസരിച്ച് പെയ്ന്ററെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തന്റെ അകന്ന ബന്ധുവാണെന്ന് വ്യക്തമാക്കിയത്.
keywords: bank-kudlu-loot-painter-family-realize

Post a Comment
0 Comments