Type Here to Get Search Results !

Bottom Ad

വാട്‌സ്ആപ്പില്‍ ഗാന്ധിജിയുടെ അശ്ലീല വിഡിയോ; രണ്ടുപേര്‍ അറസ്റ്റില്‍


റായ്പൂര്‍: (www.evisionnews.in) മഹാത്മാഗാന്ധിയുടെ അശ്‌ളീല വിഡിയോ വാട്ട്‌സ്ആപ്പില്‍ പോസ്റ്റ് ചെയ്തതിന് ഛത്തിസ്ഗഢിലെ ബിലാസ്പുര്‍ ജില്ലയില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രൂപ് അഡ്മിന്‍ മനീഷ് ജയ്‌സ്വാളിനെയും ചിത്രം ഷെയര്‍ചെയ്ത അയുഷിനെയുമാണ് അറസ്റ്റ്‌ചെയ്തത്. 

സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിയുണ്ടാക്കുന്ന രീതിയില്‍ ചിത്രം പോസ്റ്റ്‌ചെയ്തതിന് ഛത്തിസ്ഗഢിലെ ആദ്യ അറസ്റ്റാണിത്. മനീഷാണ് തന്റെ വാട്‌സ്ആപ് ഗ്രൂപ്പില്‍ ചിത്രം പോസ്റ്റ് ചെയ്തത്. ഗ്രൂപ് അംഗമായ അയുഷ് ചിത്രം ഷെയര്‍ ചെയ്യുകയായിരുന്നു. ഇതേ ഗ്രൂപ്പിലുണ്ടായിരുന്ന പ്രദീപ്‌സിങ് താക്കൂറിന്റെ പരാതിയിലായിരുന്നു അറസ്റ്റ്.

keywords: watsapp-gandi-vulgar-video-arrest




Post a Comment

0 Comments

Top Post Ad

Below Post Ad