Type Here to Get Search Results !

Bottom Ad

തിരഞ്ഞെടുപ്പു കമ്മിഷണറെ ശാസിച്ച കുഞ്ഞാലിക്കുട്ടിയുടെ നടപടി ധിക്കാരം: വി. എസ്


തിരുവനന്തപുരം: (www.evisionnews.in)സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണറെ ശാസിച്ച മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നടപടി ധിക്കാരപരവും ഭരണഘടനാ ലംഘനവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവിച്ചു. ഭരണഘടനാസ്ഥാപനമായ കമ്മിഷനെ ശാസിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും അധികാരമില്ല.

യുഡിഎഫ് നേതാക്കള്‍ കമ്മിഷന്റെ രാഷ്ട്രീയ ചായ്‌വിനെപ്പറ്റിയാണ് അന്വേഷിക്കുന്നത്.   ഭരണഘടനാ സ്ഥാപനങ്ങളെ കണ്ണുരുട്ടിക്കാട്ടി അഴിമതിയും കെടുകാര്യസ്ഥതയും തുടരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വിഎസ  ആരോപിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പു നീട്ടിവെക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് മിനി അടിയന്തരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിേയരി ബാലകൃഷ്ണന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പു കമ്മിഷന്റെ അധികാരം സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണ്. നവംബര്‍ ഒന്നിനു ശേഷം യുഡിഎഫ് അനുകൂല ഉദ്യോഗസ്ഥരെ തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം ഏല്‍പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.

keywords: vs-against-kunghalikutty-election-commissioner


Post a Comment

0 Comments

Top Post Ad

Below Post Ad