Type Here to Get Search Results !

Bottom Ad

യുവാവിനെ അക്രമിച്ച് നഗ്നനാക്കിയ സദാചാര ഗുണ്ടകളെ പോലീസ് അറസ്റ്റ് ചെയ്തു


മംഗളൂരു: (www.evisionnews.in) തിങ്കളാഴ്ച വൈകിട്ട് അത്താവറില്‍ യുവാവിനെ അക്രമിച്ച് നഗ്നനാക്കി വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട കേസില്‍ പ്രതികളായ 15 സംഘപരിവാര്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.  കുളൂര്‍ സ്വദേശിയായ യാവാവിനെയാണ് അന്യമതസ്തനായ യുവതിയോട് സംസാരിച്ചതിന് ബജ്‌റംഗ്ദളുകാര്‍ അക്രമിച്ചത്. യുവാവിനെ അക്രമിച്ച് നഗ്നനാക്കി ആള്‍ക്കൂട്ടത്തിനിടയിലൂടെ നടത്തിയതിന് ശേഷമാണ് വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ടത്.

അതിനിടെ സംഭവത്തില്‍ വന്‍ഘൂഡാലോചന നടന്നതായി അക്രമത്തിനിരയായ യുവാവിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് അക്രമിച്ചത്. തന്റെ മകന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. സഹപ്രവര്‍ത്തകയായ യുവതി തന്നെയാണ് മകനെ ഫോണ്‍ ചെയ്ത് വരുത്തിയ്ത്. 2000 രൂപ യുവതി യുവാവിനോട് ആവശ്യപ്പെട്ടിരു്ന്നു. എ. ടി. എമ്മില്‍ നിന്ന് എടുത്ത തുക കൈമാറുന്നതിനിടയിലാണ് മിന്നലാക്രമണമുണ്ടായത്.

തന്റെ മകനെതിരെ പോലീസില്‍ പരാതിപ്പെടാനും യുവതിയെ ചിലര്‍ നിര്‍ബന്ധിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്ത് പോലീസ് എത്തിയിരുന്നില്ലെങ്കില്‍ മകനെ അക്രമികള്‍ കൊലപ്പെടുത്തുമായിരുന്നുവെന്നും പോലീസ് അവരുടെ നീക്കങ്ങള്‍ തകര്‍ക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.

keywords: fellow-speak-women-naked-attack-attavar

Tags

Post a Comment

0 Comments

Top Post Ad

Below Post Ad