Type Here to Get Search Results !

Bottom Ad

ഉസൈന്‍ ബോള്‍ട്ടിന് ട്രിപ്പിള്‍ സ്വര്‍ണം


evisionnews

കായികം:(www.evisionnews.in)ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 4x100മീറ്റര്‍ റിലേയിലും സ്വര്‍ണം ഓടിയെടുത്ത് ഉസൈന്‍ ബോള്‍ട്ട് ഇതിഹാസങ്ങളിലെ ഇതിഹാസമായി. ഇതോടെ ലോക അത്‌ലറ്റിക്ക് മീറ്റിലെ ട്രിപ്പിള്‍ സ്വര്‍ണ്ണമെന്ന അപൂര്‍വനേട്ടവും ഉസൈന്‍ ബോള്‍ട്ടിന് സ്വന്തം. 4x100മീറ്റര്‍ റിലേയില്‍ ബോള്‍ട്ട് ഉള്‍പ്പെട്ട ജമൈക്കന്‍ ടീമാണ് വിജയത്തിന്റെ സുവര്‍ണ്ണ ട്രാക്ക് സ്വന്തമാക്കിയത്. ലോകമീറ്റിലെ റിലേയില്‍ തുടര്‍ച്ചയായി നാലാം തവണയാണ് ബോള്‍ട്ട് സ്വര്‍ണം നേടുന്നത്. 200മീറ്ററിലും 100മീറ്ററിലും ഉസൈന്‍ ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നു.

ഇതിഹാസം തയാറെടുക്കുകയാണ്. വെടിയൊച്ചയില്‍ കൊളുത്തിയ വേഗവുമായി ഇരുന്നൂറിന്റെ അതിര്‍വരയിലേക്ക്. ട്രാക്കിലെ വേഗത്തെ ഇനി ബോള്‍ട്ടെന്ന് വിളിക്കാം. ലോകമീറ്റില്‍ ആരാലും തിരുത്താനിടയില്ലാത്ത ട്രിപിള്‍ സ്വര്‍ണമെന്ന റെക്കോര്‍ഡിലേക്കാണ്.
keywords:usain-bolt-triple-gold-relay

Post a Comment

0 Comments

Top Post Ad

Below Post Ad