തിരുവനന്തപുരം(www.evisionnews.in)കമല്‍ സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടി ചിത്രം 'ഉട്ടോപ്യയിലെ രാജാവി'ന്‍െറ ടീസര്‍ പുറത്തിറങ്ങി. ജ്യുവല്‍ മേരിയാണ് നായിക.
ജോയ് മാത്യു,സുനില്‍ സുഖദ,സാജു നവോദയ,ചെമ്പന്‍ വിനോദ് ജോസ്, നന്ദു, പാഷാണം ഷാജി എന്നിവര്‍ക്കൊപ്പം മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും ഈ ചിത്രത്തിലുണ്ട്.ആമേന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പി.എസ്. റഫീഖാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം നീല്‍ ഡി. കുഞ്ഞഗ്രാന്‍റേ ഫിലിം കോര്‍പ്പറേഷന്‍സിന്‍്റെ ബാനറില്‍ 'ഗോഡ്സ് ഓണ്‍ കണ്‍ട്രി' ക്കു ശേഷം ഹസീബ് ഹനീഫ്, നൗഷാദ് കണ്ണൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. റഫീഖ് അഹമ്മദിന്‍്റെ വരികള്‍ക്ക് ഒൗസേപ്പച്ചന്‍െറതാണ് സംഗീതം.

Post a Comment
0 Comments