Type Here to Get Search Results !

Bottom Ad

മുസ്ലിങ്ങളുടെ വർധനവ്‌ ആശങ്കാജനകം: ഹിന്ദുക്കൾ ശക്‌തിപ്രാപിക്കണമെന്ന്‌ തൊഗാഡിയ

evisionnews

ന്യൂഡൽഹി:(www.evisionnews.in) രാജ്യത്ത്‌ മുസ്ലിങ്ങളുടെ വളർച്ചാനിരക്കിലുണ്ടായ വർധനവ്‌ അസ്വസ്‌ഥമെന്ന്‌ വിശ്വഹിന്ദു പരിഷത്ത്‌ നേതാവ്‌ പ്രവീൺ തൊഗാഡിയ. ഈ സാഹചര്യത്തെ മറികടക്കുന്നതിന്‌ ഹിന്ദുക്കൾ കൂടുതൽ ശക്‌തി പ്രാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജാതിയുടെ അടിസ്‌ഥാനത്തിലുള്ള സെൻസസ്‌ നിരക്ക്‌ കേന്ദ്ര സർക്കാർ പുറത്തുവിട്ടതിനോട്‌ പ്രതികരിക്കവെയാണ്‌ പ്രവീൺ തൊഗാഡിയ വിവാദ പ്രസ്‌താവന നടത്തിയത്‌.

ഇന്ത്യ ഹിന്ദു ഭൂരിപക്ഷമുള്ള രാജ്യമാണ്‌. അതുകൊണ്ടുതന്നെ ഈ സാഹചര്യത്തോട്‌ ഹിന്ദുക്കൾ വളരെ വേഗം പ്രതികരിക്കണം. അല്ലാത്തപക്ഷം കാശ്‌മീരിലും അഫ്‌ഗാനിസ്‌ഥാനിലും സംഭവിച്ചതുപോലെ ഇന്ത്യയിലൊട്ടാകെ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിഷയം സെപ്‌റ്റംബർ അഞ്ചിന്‌ ചേരുന്ന വിശ്വ ഹിന്ദു പരിഷത്ത്‌ നേതാക്കളുടെ യോഗത്തിൽ വിശകലനം ചെയ്‌യും. വി.എച്ച്‌.പിയുടെ തീരുമാനം സെപ്‌റ്റംബർ ആറിന്‌ പൊതുജനങ്ങളെ അറിയിക്കുമെന്നും തൊഗാഡിയ പറഞ്ഞു.

ഹിന്ദുക്കളുടെ വളർച്ചാ നിരക്കിലെ കുറവ്‌ ഹിന്ദുക്കൾ ഗൗരവത്തോടെ കാണണം. മുസ്ലിങ്ങളുടെ വർധനവ്‌ കൂടുതൽ അസ്വസ്‌ഥതയുണ്ടാക്കുന്നു. മുസ്ലിങ്ങൾ വർധിക്കുന്നതും ഹിന്ദുക്കൾ കുറയുന്നതും ദുസ്സൂചനയാണ്‌. വിഷയത്തിൽ സർക്കാരിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കാനാണ്‌ തങ്ങളുടെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

keywords :muslim-hindu-thogadiya

Post a Comment

0 Comments

Top Post Ad

Below Post Ad